ന്യൂദല്‍ഹി: തന്റെ കൈവശമുണ്ടായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ മോദിയുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ ഇല്ലാതായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. . 2021 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കള്‍ മോദിയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ദാനം ചെയ്തതോടെ മോദിയ്ക്ക് സ്വന്തമായി ഭൂമിയില്ലാതായി.
മോദിയുടെ ആകെ ആസ്തി 2.23 കോടി രൂപയാണെന്നതിന്റെ കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഇത് പ്രകാരം 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം മോദിയുടെ ആകെ ആസ്തി 2.23 കോടി മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. 2.1 കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റി റസീപ്റ്റായും മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമായും എസ് ബി ഐയില്‍ നിക്ഷേപിച്ചിരിക്കുന്നു. സ്വന്തമായി വാഹനമില്ല. ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലുള്ളത് 46,000 രൂപയാണ്.
ബോണ്ടുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വര്‍ണ്ണമോതിരങ്ങളുണ്ട്. കയ്യില്‍ പണമായുള്ളത് 35,250 രൂപ. പോസ്റ്റോഫീസില്‍ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ 9 ലക്ഷത്തോളം വരും. 1.8 ലക്ഷം രൂപയുടെ എല്‍ ഐസി പോളിസികള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: