കണ്ണൂര്‍ : ലഹരിമരുന്ന് നല്കി വശത്താക്കി ഒമ്പതാംക്ലാസ്സുകാരന് പീഡിപ്പിച്ചത് 11 പെണ്‍കുട്ടികളെ. സൗഹൃദം നടിച്ച് പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ ലഹരിമരുന്ന് നല്‍കിയിരുന്നു. പെണ്‍കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇതില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കണ്ണൂര്‍ അസി. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 വയസുകാരനെ പിടികൂടി. ആണ്‍കുട്ടി മയക്കുമരുന്നിന് അടിമയാണെന്ന് കണ്ടെത്തിയതോടെ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: