തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ റദ്ദായ വിഷയത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്നും അദേഹം പറഞ്ഞു.
ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കും. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണ്. അവരെ പിടികൂടാന്‍ സമയമെടുക്കുമെന്നും ഇ പി ജയരാജന്് പറഞ്ഞു. കിട്ടിയോ, കിട്ടിയോയെന്ന് സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ പി ജയരാജന് പറഞ്ഞു.
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അധികാര സ്ഥാനത്തുനിന്ന് നീക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്കുന്ന നിയമ വ്യവസ്ഥ ഇന്നു വീണ്ടും പ്രാബല്യത്തിലായിരുന്നു. കാലാവധി കഴിഞ്ഞ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിടാതെ വന്നതോടെയാണ് സര്‍ക്കാര്‍ കവര്‍ന്ന അധികാരം ലോകായുക്തയ്ക്ക് തിരിച്ചു കിട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കല്‍ കേസില്‍ പഴയ ലോകായുക്ത നിയമം നിര്‍ണായകമാകും. മറ്റു പത്ത് ഓര്‍ഡിനന്‍സുകള്‍ കൂടി റദ്ദായി. ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ഇന്നലെ രാത്രിയോടെയാണ് ലോകായുക്ത അമന്‍ഡ്മെന്റ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായത്. ഓര്‍ഡിനന്‍സുകള്‍ പൂര്‍ണമായി പഠിക്കാതെ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനിച്ചത്.
തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഇതോടെ തിരുത്തലുകള്‍ വരുത്തിയ നിയമങ്ങള്‍ അസാധുവായി. പകരം പഴയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതില്‍ പ്രധാനമാണ് ലോകായുക്ത അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ്. അധികാര ദുര്‍വിനി യോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കെ.ടി. ജലീലിന് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നു രാജിവയ്ക്കേണ്ടി വന്നത് ലോകായുക്തയുടെ ഈ അധികാരത്തെ തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: