ഷാജന്‍ സി. മാത്യു
അമേരിക്കന്‍ സൈന്യം പിടികൂടുമ്പോള്‍ ഉസാമ ബിന്‍ ലാദന്‍ ഉപയോഗിച്ചിരുന്നത് തുറയ സാറ്റ് ഫോണ്‍ ആണ്. ഇതിന്റെ സിഗ്നല്‍ സേര്‍ച്ച് ചെയ്താണ് യുഎസ് നേവി ഇദ്ദേഹത്തിന്റെ ആസ്ഥാനം കണ്ടെത്തിയത്.
ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്ന കമ്പനിയാണു യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറയ. 161 രാജ്യങ്ങളില്‍ തുറയയ്‌ക്ക് നെറ്റ് വര്‍ക്ക് ഉണ്ട്. ഇന്ത്യയില്‍ ഇതിനു നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും തീവ്രവാദ ഭീഷണി ചെറുക്കാനായി നിരോധിച്ചിരിക്കുകയാണ്. വയര്‍ലെസ് ആക്ടിലെ സെക്ഷന്‍ ആറ്, ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 20 പ്രകാരമാണ് നിരോധനം.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്ത മരൂഭൂമികള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, കൊടുങ്കാടുകള്‍ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകള്‍ ആവശ്യമായി വരുന്നത്. ദുരന്തനിവാരണം, കുറ്റാന്വേഷണം, തീവ്രവാദം എന്നിവയ്‌ക്കാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. ഏറ്റവും ശക്തമായ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ തീവ്രവാദികള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് തുറയ കമ്പനിയുടെ സാറ്റ് ഫോണാണ്.
ഏറ്റവും വിപരീതമായ കാലാവസ്ഥകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് തുറയയുടെ പ്രധാന പ്രത്യേകത. കഠിനമായ ചൂടിലും അതിശൈത്യത്തിലും ഇത് ഒരേ കാര്യക്ഷമത കാണിക്കും. എത്ര തണുപ്പിലും കാണാനാവുന്ന പ്രത്യേക ഗോറില ഗ്ലാസിലാണ് ഡിസ്‌പ്ലേ. ലോകത്ത് ഏറ്റവും വലിയ ഡിസ്‌പ്ലേ നല്‍കുന്ന സാറ്റ്‌ഫോണും തുറയയാണ്.
വോയ്‌സ് സര്‍വീസിനൊപ്പം ഡേറ്റ സര്‍വീസും നല്‍കുന്ന സാറ്റ്‌ഫോണ്‍ കമ്പനിയാണ് തുറയ. പല സാറ്റ് ഫോണ്‍ കമ്പനികളും വോയ്‌സ് സര്‍വീസ് മാത്രമേ നല്‍കുന്നുള്ളൂ. രണ്ട് സാറ്റലൈറ്റ് ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അമേരിക്കയില്‍ തുറയയ്‌ക്കു പൊതുനിരോധനം ആണെങ്കിലും ഇവരുടെ സാറ്റലൈറ്റ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണെന്നതാണു രസകരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: