Categories: Samskriti

ബ്രഹ്മപദത്തിന് അര്‍ഹരായ സ്ത്രീകള്‍

സ്ത്രീകള്‍ യജ്ഞങ്ങളില്‍ ബ്രഹ്മാവിന്റെ സ്ഥാനം വഹിച്ചിരുന്നതായും അതുപോലെ ഉപാദ്ധ്യായന്റെയും ആചാര്യന്റെയും സ്ഥാനം വഹിച്ചിരുന്നതായും പ്രമാണങ്ങള്‍ നിലവിലുണ്ട്. ഋഗ്വേദത്തില്‍ നാരിയെ സംബോധന ചെയ്തുകൊണ്ടു പറയുന്നുണ്ട്, നീ ഉത്തമമായ ആചരണത്തിലൂടെ ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുന്നവളാണ്.

Published by

(സ്ത്രീകളുടെ ഗായത്രീസാധന)

കന്യകമാര്‍ക്കും പുരുഷന്‍മാരെപ്പോലെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ഗാര്‍ഗി, മൈത്രേയി തുടങ്ങിയ വിദുഷികളായ സ്ത്രീകള്‍ ഈ രാജ്യത്തുണ്ടായത്. യാജ്ഞവല്‍ക്ക്യനെപ്പോലുള്ള മഹര്‍ഷിയെ ഒരു സ്ത്രീ ശാസ്ത്രാര്‍ത്ഥത്തില്‍ വിചലിതനാക്കുകയും, ആശ്ചര്യചകിതനായ അദ്ദേഹം അവരെ ഭീഷണിപ്പെടുത്തുക്കൊണ്ട്, കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അങ്ങനെ അല്ലാത്തപക്ഷം അവര്‍ക്ക് അമംഗലം ഭവിക്കുമെന്നും പറയുകയുണ്ടായി.

ഇതുപോലെ തന്നെ ശങ്കരാചാര്യര്‍ക്കും ഭാരതീദേവിയുമായി ശാസ്ത്രാര്‍ത്ഥതര്‍ക്കം ചെയ്യേണ്ടിവന്നു. ശങ്കരാചാര്യരുമായി ഭാരതീദേവി നടത്തിയ ശാസ്ത്രാര്‍ത്ഥതര്‍ക്കങ്ങള്‍ വലിയ വലിയ പണ്ഡിതരെപ്പോലും വിസ്മയിപ്പിച്ചിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ശങ്കരാചാര്യര്‍ക്ക് ഒരു മാസത്തെ സമയം ആവശ്യപ്പെടേണ്ടി വന്നു. ‘ശങ്കരദിഗ്വിജയ’ത്തില്‍ ഭാരതീദേവിയെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു.

സര്‍വാണി ശാസ്ത്രാണി ഷഡംഗ  

വേദാന്‍ കാവ്യാദികാന്‍ വേത്തി പരഞ്ചസര്‍വം  

തന്നാസ്തി നോ വേത്തി യദത്ര ബാലാ

തസ്മാദ ഭ്രച്ചിത്ര പദം ജനാനാം        

(ശങ്കരദിഗ്വിജയം)

ഭാരതീദേവിക്ക് സര്‍വശാസ്ത്രങ്ങളും, അംഗസഹിതം സര്‍വവേദങ്ങളും കാവ്യങ്ങളും അറിയാമായിരുന്നു. ശ്രേഷ്ഠതയിലും പാണ്ഡിത്യത്തിലും അവരെക്കവിഞ്ഞ് ഒരു സ്ത്രീയുമില്ലായിരുന്നു.

ഇന്ന് ശാസ്ത്രാദ്ധ്യായനത്തില്‍ സ്ത്രീകള്‍ക്ക് പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെ അക്കാലത്തും കല്‍പ്പിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ യാജ്ഞവല്ക്യനോടും ശങ്കരാചാര്യരോടും ഏറ്റുമുട്ടാന്‍ പാണ്ഡിത്യമുള്ള സ്ത്രീകള്‍ എങ്ങനെ ഉണ്ടാകുമായിരുന്നു? പ്രാചീനകാലത്ത്  അദ്ധ്യയനത്തില്‍ പുരുഷനും സ്ത്രീക്കും ഒരുപോലെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.  

സ്ത്രീകള്‍ യജ്ഞങ്ങളില്‍ ബ്രഹ്മാവിന്റെ സ്ഥാനം വഹിച്ചിരുന്നതായും അതുപോലെ ഉപാദ്ധ്യായന്റെയും ആചാര്യന്റെയും സ്ഥാനം വഹിച്ചിരുന്നതായും പ്രമാണങ്ങള്‍ നിലവിലുണ്ട്. ഋഗ്വേദത്തില്‍ നാരിയെ സംബോധന ചെയ്തുകൊണ്ടു പറയുന്നുണ്ട്, നീ ഉത്തമമായ  ആചരണത്തിലൂടെ ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുന്നവളാണ്.  

ബ്രഹ്മപദം എത്ര ഉന്നതമാണെന്നും ഏതു യോഗ്യത ഉള്ളവനാണ് അതു പ്രാപിക്കാന്‍ കഴിയുന്നതെന്നും നോക്കാം.  

ബ്രഹ്മാ വാ ഋത്വിജാം ഭിഷക്തമഃ

(ശതപഥം)

അതായത്, ബ്രഹ്മാവ് ഋത്വിജന്മാരുടെ  

ന്യൂനതകള്‍ അകറ്റുന്നവനാകയാല്‍ സകല  

പുരോഹിതന്മാരെക്കാളും ഉന്നതനാകുന്നു.  

തസ്യാദ്യോ ബ്രഹ്മനിഷ്ഠഃ  

സ്യാത് തം ബ്രാഹ്മണം കുര്‍വീത്

(ഗോപഥം, ഉത്തരാര്‍ദ്ധം)

അതായത്, ഏറ്റവും കൂടുതല്‍ ബ്രഹ്മനിഷ്ഠനായവന്‍ (ഈശ്വരനെയും വേദങ്ങളെയും അറിഞ്ഞിരിക്കുന്നവന്‍) ആരോ, ആ ആളിനെ ബ്രഹ്മാവാക്കണം .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by