കൂവപ്പടി ജി. ഹരികുമാര്‍
കാലടി: ഇരുപതിനായിരം രൂപയും എ.ടി.എം. കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഇത്രയുമടങ്ങിയ ഒരു പഴ്സ്റോഡില് വീണുകിടക്കുന്നത് രാവിലെ വീടിന്റെ മുന്പില് സൈക്കിള്‍ ചവിട്ടി കളിയ്ക്കുമ്പോഴാണ് ഡേവിഡിന്റേയും എല്‍വിന്റെയും കണ്ണില്‍പ്പെട്ടത്. ഇരുവരും അതെടുത്ത് ഭദ്രമായി കൊണ്ടുപോന്നു. രണ്ടുപേരും അവരവരുടെ വീടുകളില്‍ വിവരം പറഞ്ഞു. ആധാര്‍ കാര്ഡുണ്ടായിരുന്നതിനാല് പേഴ്സിന്റെ ഉടമയെ കണ്ടെത്താന്‍ അധികം പാടുപെടേണ്ടിവന്നില്ല, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്.
മേരിഗിരി സ്വദേശിയായ പേഴ്സിന്റെ ഉടമ സുബ്രഹ്മണ്യനെത്തേടി കുട്ടികളും രക്ഷിതാക്കളും എത്തി. മാതൃകാപരമായ പ്രവര്‍ത്തനം കുഞ്ഞുമനസ്സുകളില്‍ തോന്നിച്ചതിന്റെ സന്തോഷത്തിലാണ് രക്ഷിതാക്കള്‍. ബന്ധുക്കളാണ് രണ്ടുകുട്ടികളും. സുബ്രഹ്മണ്യന് പേഴ്സ് തിരികെക്കിട്ടിയ സന്തോഷത്തില്‍ സമ്മാനവും നല്‍കിയാണ് ഇരുവരെയും പറഞ്ഞയച്ചത്. മഞ്ഞപ്ര ആനപ്പാറ സ്വദേശി ചിറമേല്‍ ഡേവിസ്സിന്റെയും ബീനയുടെയും മകനാണ് ഡേവിഡ്. വാതക്കാട് സെന്റ് ആന്‍സ് പബ്ലിക്ക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. ചിറമേല്‍ ലാലു, റിന്‍സി ദമ്പതികളുടെ മകനാണ് എല്വിന്. മഞ്ഞപ്ര സെന്റ് മേരിസ് യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: