തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഭാരതത്തിന്റെ മദര്‍പോര്‍ട്ടായി മാറുമെന്ന് അദാനി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിഎസ്ആര്‍ തലവന്‍ ഡോ. അനില്‍ ബാലകൃഷ്ണന് . ‘ജന്മഭൂമി വൈഭവ് 2022’ വികസന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ നെയ്യാറ്റിന്‍കരയുടെ സാമൂഹിക, വ്യാപാര, വ്യവസായ മേഖലയില്‍ വരുന്ന മാറ്റങ്ങളും ഭാവി വികസനപദ്ധതികളുടെ വിശകലനവും ആയിരുന്നു മുന്‍ ജലവിഭവ വകുപ്പ് ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ് മോഡറേറ്ററായ സെമിനാറിന്റെ ലക്ഷ്യം.
രാജ്യാന്തര കപ്പല്‍ പാതയുമായി അടുത്ത് കിടക്കുന്നു. തുറമുഖമാണ് വിഴിഞ്ഞം. 2023 ല്‍ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ വ്യവസായത്തിന്റെ പുതിയ മുഖം തുറക്കും. ഡിസംബറില്‍ ആദ്യ മദര്‍ കപ്പല്‍ വിഴിഞ്ഞത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനില്‍ ബാലകൃഷ്ണന് പറഞ്ഞു.പാറയുടെ ലഭ്യതക്കുറവുമൂലം ആദ്യകാലങ്ങളില്‍ പുലിമുട്ട് നിര്‍മാണത്തിന് കാലതാമസം നേരിട്ടു. പ്രകൃതിക്ഷോഭങ്ങളും നിര്‍മാണം വൈകിപ്പിച്ചു. വിഴിഞ്ഞം തുറമുഖം വന്നതുകൊണ്ടാണ് കടല്‍ ശോഷിക്കുന്നത് എന്ന വാദം ശരിയല്ല. വിവിധ ഏജന്‍സികള്‍ ഇതിനെപ്പറ്റി പഠനം നടത്തുന്നണ്ട്
കടല്‍ ശോഷിപ്പ്, കര ശോഷിപ്പ് എന്നിവ നടക്കുന്നുേേണ്ടാായെന്ന് എന്‍ഐഒടി എല്ലാമാസവും പഠനംനടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചശേഷം 18.8 ശതമാനം മീന്‍ ലഭ്യത കൂടിയിട്ടുമെന്ന് സിഎംഎഫ്ആര്എയുടെ പഠനത്തില്‍ കണ്ടൈത്തി. അതിനാല്‍ തുറമുഖം മത്സ്യ ലഭ്യതയെ ബാധിക്കുന്നുവെന്ന പ്രചാരണവും ശരിയല്ല. വിഴിഞ്ഞം തുറമുഖമെന്നത് ഒരു പ്ലാറ്റ് ഫോമാണ്. തുറമുഖം യാഥാര്‍ഥ്യമാകുതോടെ നിരവധി തൊഴിലവസരങ്ങള്‍ വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ചികിത്സാരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ പറഞ്ഞു. വ്യവസായം വരുമ്പോള്‍ നിയമംകൊണ്ട്് അതിനെ അടിച്ചമര്‍ത്താന്‍പാടില്ലെന്ന് നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ ഖാന് അഭിപ്രായപ്പെട്ടു. പ്രളയവും കാലംതെറ്റിച്ച മഴയും കാര്‍ഷികമേഖലയുടെ താളം തെറ്റിക്കുന്നുവെന്ന് കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ വി. സുരേഷ് ബാബു പറഞ്ഞു. കാര്‍ഷിക ഉത്പദാനമേഖലയില്‍ തിരുവനന്തപുരം ഏറെ പിന്നിലാണ്. അവശത അനുഭവിക്കുന്നവരുടെ സമൂഹമായി കൃഷി മാറി. നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന മേഖലയാണിതെന്നും വി. സുരേഷ് ബാബു പറഞ്ഞു.
ടൂറിസം പദ്ധതിയുടെ പറുദീസയാണ് നെയ്യാറ്റിന്‍കരയെന്ന് പറഞ്ഞ മെട്രോ മാര്‍ട്ട് എംഡി സിജി നായര്‍ , ചരിത്രപരമായും ഭൂമിശാസ്ത്രപരമായി വിനോദസഞ്ചാരത്തിന് സാധിക്കുന്ന സ്ഥലമാണ് നെയ്യാറ്റിന്‍കരയെന്നും സൂചിപ്പിച്ചു. കൈത്തറി മേഖലയ്ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. ആ രംഗത്തേക്ക് കൂടുതല്‍ പേര് കടുന്നുവരണമെന്നും ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ശോഭാ വിശ്വനാഥ് പറഞ്ഞു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ എന്നിവര്‍ ആശംസ നേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ മലയിന്‍കീഴ് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: