തിരുവനന്തപുരം: ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനം ജനദ്രോഹമാണെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
പെട്രോളിയം കമ്പനികള്‍ക്ക് ആസൂത്രിതമായി കുടിശിക വരുത്തി ഡീസല്‍ ക്ഷാമം സൃഷ്ടിക്കുന്നത് ദുരുദ്ദേശപരമാണ്. ഒന്നുകില്‍ തൊഴിലാളി വിരുദ്ധം അല്ലെങ്കില്‍ ജനദ്രോഹം എന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ മാസങ്ങളിലെല്ലാം ശമ്പളത്തിനും ഡീസലിനും സ്ഥാപനത്തിന്റെ മറ്റു പ്രവര്‍ത്തന ചെലവുകള്‍ക്കും അധികമായ തുക വരുമാനമുണ്ടായിട്ടും ജൂലൈ മാസത്തെ ശമ്പളം ഇതേവരെ നല്‍കാത്തത് നീതിയല്ലെന്നും എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി.
ശമ്പളവിഷയത്തില്‍ കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നുകില്‍ ശമ്പളം അല്ലെങ്കില്‍ ഡീസല്‍ എന്ന സമീപനത്തിലൂടെ യാത്രക്കാരെ ജീവനക്കാര്‍ക്ക് എതിരാക്കാനുള്ള തന്ത്രമാണിത്. പൊതുഗതാഗതം ഇല്ലാതാക്കി പൊതുജനത്തെ ബന്ദിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് കെഎസ്ആര്‍ടിസിയുടെ റൂട്ട് കച്ചവടത്തിന്റെ മുന്നോടിയാണെന്ന സംശയം ബലപ്പെടുകയാണ്.
ഇടതുപക്ഷം പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനം നടപ്പിലാക്കി കെഎസ്ആര്‍ടിസിയുടെ 3170 കോടി കടം ഏറ്റെടുക്കാനും കെഎസ്ആര്‍ടിസി വാഹനങ്ങളില്‍ നിറക്കുന്ന ഡീസലിന് നികുതി ഒഴിവാക്കിയും അടിയന്തര സഹായമായി 400 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചും കെഎസ് ആര്‍ടിസിയെ നിലനിര്‍ത്തി പൊതുഗതാഗതം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ജൂലൈ മാസത്തെ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നും എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: