ന്യൂദല്‍ഹി: ഐഎസ്ഐഎസ് രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹിയിലെ ബത്ല ഹൗസില്‍ നിന്നും മൊഹ്സിന്‍ അഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്തു. എന്‍ ഐഎ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. ബത്ല ഹൗസിനടുത്തുള്ള ജോഗബായി ഏരിയയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും അനുഭാവികളില്‍ നിന്നും പണം പിരിച്ച ഇയാള്‍ ക്രിപ്റ്റോകറന്‍സിയായി ആ പണം സിറിയയിലേക്ക് അയച്ചുകൊടുത്തിരുന്നതായി പറയുന്നു. ഭീകരര്‍ ഇന്ത്യയില്‍ നിന്നും ക്രിപ്റ്റോ എക്സ് ചേഞ്ചുകള്‍ ഉപയോഗിച്ച് പണം ഏത് കറന്‍സിയില്‍ നിന്നും ക്രിപ്റ്റോ ആക്കി മാറ്റുന്നുണ്ടെന്നും അത് ഇന്ത്യയ്ക്ക് പുറത്തേക്ക് അയയ്ക്കുന്നു എന്നുമുള്ള സംശയം ബലപ്പെടുകയാണ്.
ഓണ്‍ലൈനിലും പുറത്തും ഐഎസ് ഐഎസുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മൊഹ് സിന്. “ഇദ്ദേഹം ഐഎസ്ഐഎസിലെ സജീവപ്രവര്‍ത്തകനാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇന്ത്യയിലും പുറത്തുമുള്ള ഐഎസ് ഐഎസ് അനുഭാവികളില്‍ നിന്നും ഇയാള്‍ ഫണ്ട് പിരിക്കുന്നുണ്ട്. ഈ ഫണ്ട് ഇദ്ദേഹം സിറിയയിലേക്ക് അയക്കുകയാണ്. പലപ്പോഴും ക്രിപ്റ്റോകറന്‍സി ഉപയോഗിച്ചാണ് ഇദ്ദേഹം പണം അയക്കുന്നത്. ” – എന്‍ഐഎ പറയുന്നു.
മൊഹ്സിനെതിരെ എന്‍ഐഎ ജൂലായ് 25ന് സ്വമേധയാ കേസെടുത്തിരുന്നു. 153എ, 153ബി എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പകളനുസരിച്ചായിരുന്നു കേസെടുത്തിരുന്നത്. യുഎപിഎയിലെ വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തിരുന്നു.
ഐഎസ് ഐഎസ് തീവ്രവാദ രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ ഐഎ മധ്യപ്രദേശിലെ ഭോപാല്‍, ബീഹാറിലെ ആരിയ ജില്ല, കര്‍ണ്ണാടക, മഹാരാഷ്ട്രയിലെ കോലാപൂര്‍, നാന്ദെദ് ജില്ല, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഗുജറാത്തില്‍ ബറൂച്ച്, സൂറത്ത്, നവ് സാരി, അഹമ്മദാബാദ് ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. നിരവധി രഹസ്യരേഖകള്‍ കണ്ടെത്തിയതായി പറയുന്നു.
ദല്‍ഹിയില്‍ ഒഖ് ലയില്‍ ജാമിയ നഗറിനടത്തുള്ള ഫ്ലാറ്റായ ബത്ല ഹൗസ് നേരത്തെയും തീവ്രവാദ കേസുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഇവിടെയാണ് 2008ല്‍ ഇന്ത്യന്‍ മുജാഹിദീനില്‍പ്പെട്ട തീവ്രവാദികള്‍ ദല്‍ഹിപൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദികളെ പിടിക്കാനുള്ള നീക്കത്തില്‍ രണ്ട് തീവ്രവാദികളും ദല്‍ഹി പൊലീസിലെ ഒരു ഓഫീസറും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: