തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. എന്നിരുന്നാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനിമുതല്‍ കയറില്ലെന്നത് ഉറച്ച തീരുമാനമാമെന്നും അദേഹം പറഞ്ഞു.
ഇന്‍ഡിഗോയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയത് താനാണെന്നും ആ വിലക്ക് ആജീവനാന്തമുണ്ടായിരിക്കുമെന്നും ജയരാജന്‍ പ്രതികരിച്ചു. തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിക്കവേയായിരുന്നു പ്രതികരണം.
ജൂലായ് പതിനെട്ടിനാണ് ഇ പി ജയരാജന് ഇന്‍ഡിഗോ മൂന്നാഴ്ച യാത്രാവിലക്കേര്‍പ്പെടുത്തിയത്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍ എന്നിവര്‍ക്കും രണ്ട് ആഴ്ചത്തെ വിലക്കും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: