ബര്‍മിംഗ്ഹാം:ഇന്ത്യയ്‌ക്ക് വേണ്ടി ശനിയാഴ്ച രവി ദഹിയ 57 കിലോഗ്രാം ഗുസ്തിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്തു. ഗുസ്തിയില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്. നേരത്തെ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരും സ്വര്‍ണ്ണം നേടിയിരുന്നു.
മെഡല്‍ പട്ടികയില്‍ 11 സ്വര്‍ണ്ണ മെഡലുകളോടെ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 55 സ്വര്‍ണ്ണമെഡലുകളോടെ ആസ്ത്രേല്യ ആണ് ഒന്നാമതാണ്. ഇംഗ്ലണ്ട് (48 സ്വര്‍ണ്ണം), കാനഡ (19 സ്വര്‍ണ്ണം) ന്യൂസിലാന്‍റ് (17 ) എന്നീ രാഷ്‌ട്രങ്ങളാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.
ഇന്ത്യയ്‌ക്ക് ഇനിയും ധാരാളം മെഡല്‍ പ്രതീക്ഷകളുണ്ട്. പി.വി. സിന്ധു സെമിയില്‍ എത്തി. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഫൈനലില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യ ശനിയാഴ്ച ഒട്ടേറെ മെഡലുകള്‍ വാരിക്കൂട്ടി. 10,000 മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടി. സ്കോട്ലൻഡ് താരത്തെ 12-2 എന്ന സ്കോറിൽ തറപറ്റിച്ചാണ് പൂജയുടെ വിജയം.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്‌ക്ക് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ മെഡൽ ലഭിക്കുന്നത്. അത്ലറ്റിക്സിൽ നേരത്തെ തേജസ്വിൻ ശങ്കറും മുരളി ശ്രീശങ്കറും മെഡൽ നേടിയിരുന്നു.
ഭാരോദ്വഹനമായിരുന്നു ഇന്ത്യയ്‌ക്ക് മെഡലുകള്‍ സമ്മാനിച്ച മറ്റൊരു ഇനം. മീരാബായ് ചനു (49കിലോ), അചിന്ത ഷ്യൂലി (73 കിലോ), ജെറമി ലാല്‍റിന്നുംഗ (67 കിലോ) എന്നിവര്‍ സ്വര്‍ണഅണവും സങ്കേത് സര്‍ഗര്‍ (55 കിലോ), വികാസ് താക്കൂര്‍ (96 കിലോ) ബിന്ദ്യാറാണി ദേവി (55 കിലോ) എന്നിവര്‍ വെള്ളിമെഡലുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: