ധാക്ക: ബംഗ്ലാദേശി ഗായകനും സോഷ്യല്‍ മീഡിയ താരവുമായ ഹീറോ അലോമിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇയാള്‍ പാട്ട് പാടരുതെന്നും പോലീസ് താക്കീത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗായകനെതിരായ പോലീസ് നടപടിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും തുടരുന്നു.
ആലോമിന്റെ പാട്ടുകളെക്കുറിച്ച് നിരവധി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസിന്റെ ഇടപെടല്‍. രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ ഇയാള്‍ പാടി മോശവും വികൃതവുമാക്കി എന്നാണ് ആരോപണം. രവീന്ദ്രനാഥ ടാഗോറും നസ്രുള് ഇസ്ലാമും ചിട്ടപ്പെടുത്തിയ ക്ലാസിക് ഗാനങ്ങളെ തന്റെ ശൈലിയില്‍ ഈണമില്ലാതെ അവതരിപ്പിച്ചതോടെ ആലോമിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.
ആലോമിന്റെ ഗാനങ്ങള്‍ വേദനാജനകമാണെന്നും ഇനി മേലില്‍ പാടരുതെന്നും പോലീസ് തന്നോട് ആവശ്യപ്പെട്ടെന്നാണ് ഗായകന് പറയുന്നത്. തന്റെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. ആളുകളുടെ വികാരം വൃണപ്പെടുത്തിയതിന് ഗായകന് മാപ്പു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗായകനെതിരായ പോലീസ് നടപടിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തിപ്പെട്ടു. യൂട്യൂബിലും ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ആലോമിനെ പോലീസ് മര്‍ദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: