കൊച്ചി : കോളിളക്കം സൃഷ്ടിച്ച ബാങ്ക് കവര്‍ച്ചയെ കുറിച്ചെഴുതിയ ബുക്കിന്റെ റിലീസിങ് ഇത്തവണ പോലീസ് നിബിഡമായി. അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ ‘ഇന്ത്യാസ് മണി ദി ഹീസ്റ്റ് എന്ന ക്രൈം സ്റ്റോറിയുടെ ബുക്ക് റിലീസാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയത്. മലപ്പുറം ചേലാമ്പ്ര ബാങ്ക് കവര്‍ച്ചയ്‌ക്ക് പിന്നിലെ കഥയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
പ്രിയതാരം മോഹന്‍ ലാലാണ് ബുക്ക് റിലീസ് ചെയ്തതെങ്കിലും, അവരോടൊപ്പം തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ചടങ്ങിലെ പോലീസ് സാന്നിധ്യവും. പി. വിജയന്‍ ഐപിഎസ്, ഷൗക്കത്ത് അലി(എന്‍ഐഎ) തുടങ്ങി ഉന്നത പോലീസ് സംഘമാണ് ചടങ്ങിനായി എത്തിയത്.
2007ല്‍ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 25 ലക്ഷവും ഉള്‍പ്പെട്ട കവര്‍ച്ച ചെയ്യപ്പെട്ടതാണ് പുസ്തകത്തിനാസ്പദം. അന്നത്തെ കേസ് അന്വേഷിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.വിജയനുമായി ബന്ധപ്പെട്ട് കഥയുടെ വിശദാംശങ്ങള്‍ തേടിയാണ് അനിര്‍ബന്‍ പുസ്തകം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കേസ് അന്വേഷിച്ച മുഴുവന്‍ ഉദ്യേഗസ്ഥരുമായും ഓണ്‍ലൈനിലൂടെയാണ് ആശയ വിനിമയം നടത്തിയതും വിശദാംശങ്ങള്‍ തേടിയതും.
അസാധ്യമെന്നു തോന്നിയ കുറ്റം വലിച്ചെറിയുന്നതില്‍ ജെയ്സണ്‍ എന്ന ബാബുവിന്റെ ധീരതയാണ് കഥയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഭട്ടാചാര്യ പറഞ്ഞു. വിജയന്‍ ഐപിഎസ് തെരഞ്ഞെടുത്ത പോലീസുകാരുടെ ഒരു നല്ല ടീമിന്റെ അന്വേഷണവും കൗതുകമുണര്‍ത്തുന്നതായിരുന്നു. പുസ്തകത്തില്‍ ധാരാളം മലയാളം ഡയലോഗുകള്‍ ഉണ്ട്, അത് വായനക്കാരെ, കേരളത്തിന് പുറത്തുള്ളവരെപ്പോലും കഥമനസ്സിലാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: