ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ ഉരുള്‍പ്പൊട്ടല്‍. രാത്രി ഒരു മണിയോടെ എസ്റ്റേറ്റിലെ പതുക്കുടി ഡിവിഷനിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയാണ് ഉരുള്‍പ്പൊട്ടലിന് കാരണമെന്ന് കരുതുന്നത്.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ ഫയര്‍ഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്തു നിന്നും മാറ്റി പാര്‍പ്പിച്ചു. പുതുക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 115 കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയില്‍ റോഡും തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട ഒറ്റപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവില്‍ മഴയ്ക്ക് ശമനമുണ്ട്. പുതുക്കുടി ഉരുള്‍പൊട്ടല്‍ മേഖലയല്ല. പെട്ടിമുടി ദുരന്തം ഉണ്ടായി രണ്ട് വര്‍ഷത്തിന് ശേഷമാണ് മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. അതിനാല്‍ ജാഗ്രതയിലാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: