ന്യൂദല്‍ഹി: കേരളത്തില്‍ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്കും രണ്ട് പാര്‍സല്‍ ഹബ്ബുകള്‍ക്കും നിര്‍മാണാനുമതി നല്‍കിയതായി കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദെവുസിന് ചൗഹാന് രാജ്യസഭയെ അറിയിച്ചു. സംസ്ഥാനത്ത് എട്ട് ഹെഡ് പോസ്റ്റ് ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമാണ്. അതിന്റെ നിര്‍മാണത്തിന ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഞ്ചേരി ഡിവിഷണല്‍ ഓഫീസ് ഉള്‍പ്പെടെയുള്ള മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പെര്‍സ്പെക്റ്റീവ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: