നടി നിത്യ മേനോന് തന്നെ അഭിമുഖത്തിലൂടെ അപമാനിച്ചുവെന്ന് ‘ആറാട്ട്’ സിനിമയ്ക്ക് നിരൂപണം നല്കി വൈറലായ സന്തോഷ് വര്‍ക്കി. അവരുമായി ഇനിയൊരു ബന്ധവുമില്ലെന്നും അവരുടെ നമ്പര്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ആക്കുകയാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. നിത്യ മേനോന് തന്നെ വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമാനടികള് എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
നിത്യാ മേനേനോട് എനിക്കു പറയാനുള്ളത് എന്നെ വിട്ടേക്കുക എന്നാണ്. എന്റെ അച്ഛന് മരിച്ചുപോയി. 72 വയസ്സായ എന്റെ അമ്മയ്ക്കു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുകയല്ലാതെ ഞാന്‍ വേറൊരു തെറ്റും ചെയ്തിട്ടില്ല. അനുഭവിക്കാനുള്ളത് മാക്സിമം ഞാന്‍ അനുഭവിച്ചു. ഇനി എന്റെ ഗവേഷണത്തില്‍ ശ്രദ്ധിക്കാന്‍ പോവുകയാണ്. സിനിമയുമായുള്ള ബന്ധവും ഞാന്‍ കുറയ്ക്കാന്‍ പോവുകയാണ്. മനുഷ്യത്വം എന്നത് സിനിമാ ഫീല്‍ഡില്‍ ഇല്ല. കിരീടവും ഭരതവുമൊക്കെ കാണുമ്പോ നമ്മള് വിചാരിക്കും ഇവര്‍ നല്ല മനുഷ്യരാണെന്ന്. ഇവര്‍ക്കൊന്നും ഒരു മനുഷ്യത്വവും ഇല്ല. സിനിമകള്‍ നിരോധിക്കണമെന്നും സന്തോഷ് പറഞ്ഞു. കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയില്‍ വേര്‍ഷനാണ് ഞാന്‍.
എനിക്ക് സിനിമാനടിയെ കല്യാണം കഴിക്കേണ്ട ഒരാവശ്യവുമില്ല. ഏറ്റവും വലിയ കള്ളന്മാര് മീഡിയക്കാര് ആണ്. എന്നെ വിറ്റ് അവര്‍ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട. എന്നെ ആളുകള്‍ സൈക്കോ എന്ന് വിളിക്കുന്നു. അവര്‍ക്കെതിരെ വേണമെങ്കില്‍ എനിക്ക് കേസ് കൊടുക്കാം. സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാന്‍ അത് ചെയ്തോ? ഞാന്‍ ആത്മാര്‍ഥമായി അവരെ സ്നേഹിച്ചു. അതാണ് എന്റെ തെറ്റ്. 2009 ല്‍ തുടങ്ങിയ സ്നേഹമാണ്. എന്റേത് ട്രൂ ലവ് ആണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
സന്തോഷ് വര്‍ക്കിക്കെതിരെ തുറന്നടിച്ച് ഇന്നലെ നടി നിത്യാ മേനോന് രംഗത്ത് വന്നിരുന്നു. തന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെയും സുഹൃത്തുകളെയും വിളിച്ച് ശല്ല്യപ്പെടുത്തി. കുറെ വര്‍ഷങ്ങളായി അയാള്‍ കഷ്ടപ്പെടുത്തി. അഞ്ച് ആറു വര്‍ഷങ്ങളായി സന്തോഷ് വര്‍ക്കി പുറകെ ഉണ്ടായിരുന്നു. നിരന്തരം ശല്ല്യമായിരുന്നു. പോലീസില്‍ പരാതി നല്‍കണമെന്ന് എല്ലാവരും പറഞ്ഞിരുന്നു.
അമ്മയെയും അച്ഛനെയുംവരെ അദേഹം നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തി. അമ്മയുടെ കീമോ കഴിഞ്ഞിരിക്കുന്ന സമയത്ത് വരെ സന്തോഷിന്റെ ശല്ല്യമുണ്ടായി. രോഗിയെന്ന പരിഗണനപോലും നല്‍കിയില്ല. നിരന്തരം ശല്ല്യപ്പെടുത്തി ഫോണ്‍ വിളിക്കുമായിരുന്നു. ഫോണ്‍ എടുത്ത് കഴിഞ്ഞ് അയാള്‍ ആണെന്ന് അറിഞ്ഞാല ഉടനെ ബ്ലോക്ക് ആക്കുമായിരുന്നു. 25 മുതല്‍ മുപ്പത് നമ്പരിലൂടെ സന്തോഷ് വളിച്ചിട്ടുണ്ട്. ഈ നമ്പരെല്ലാം ബ്ലോക്കുകയായിരുന്നു. ഒടുവില്‍ അച്ഛന് പോലീസ് പരാതി നല്‍കുമെന്ന് വരെ അദേഹത്തോട് പറഞ്ഞിരുന്നുവെന്ന് നിത്യമേനോന് ബിഹൈന്‍വുഡിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ‘ആറാട്ട്’ സിനിമയ്ക്ക് വൈറല്‍ റിവ്യൂ നല്‍കിയതിലൂടെയാണ് സന്തോഷ് വര്‍ക്കി മാധ്യമങ്ങളില്‍ നിറഞ്ഞത്. തനിക്ക് നിത്യാ മേനോനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് അദേഹം അന്നു പറഞ്ഞിരുന്നു. ഇതിനായി നിത്യയുടെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നതായും അദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിത്യ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: