തിരുവനന്തപുരം: പുതിയ കാറുകള്‍ നിരന്തരം വാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കി മറ്റു മന്ത്രിമാരും. സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കുമായാണ് നീക്കിവെയ്ക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങള്‍ വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു.
നിലവിലുള്ള കാറുകള്‍ പഴകിയതാണെന്നും പലപ്പോഴും തകരാര്‍ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടൂറിസം വകുപ്പിനെ അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നത്.പഴയ വാഹനങ്ങള്‍ മാറ്റി പുതിയ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന് മുന്നില്‍ നിര്‍ദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: