ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ സന്ദേശവും ദേശീയ പതാകയുമായുള്ള വൈകാരിക ബന്ധവും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് പാര്‍ലമെന്റ് അംഗങ്ങളോടും മറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ആഹ്വാനം ചെയ്തു. ചെങ്കോട്ടയില്‍ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാരുടെ ‘ഹര് ഘര്‍ തിരംഗ’ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
രാജ്യത്തെ പൗരന്മാരും ദേശീയ പതാകയും തമ്മില്‍ വൈകാരികമായ അടുപ്പം വളര്‍ത്തിയെടുക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച ‘ഹര് ഘര്‍ തിരംഗ’യെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് സാംസ്കാരിക മന്ത്രാലയം റാലി സംഘടിപ്പിച്ചത്. വിവിധ കേന്ദ്രമന്ത്രിമാരും ബൈക്ക് റാലിയില്‍ പങ്കെടുത്തു.
ദേശീയ പതാക ഉയര്‍ത്തുന്നത്, നമ്മുടെ ദേശീയ മൂല്യങ്ങളായ മൈത്രി, ഐക്യം, സാര്‍വത്രിക സാഹോദര്യം എന്നിവയെ പ്രതിഫലിപ്പിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതായി ഈ സംരംഭത്തിന് സാംസ്കാരിക മന്ത്രാലയത്തെ അഭിനന്ദിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, കിഷന് റെഡ്ഡി, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, അര്ജുന് റാം മേഘ്വാള്, മീനാക്ഷി ലേഖി, വി മുരളീധരന് ഉള്‍പ്പെടെ നിരവധി എംപിമാരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: