തിരുവനന്തപുരം: മന്ത്രി ആന്റണി രാജു അടക്കമുള്ളവര്‍ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച് കൃത്രിമം നടത്തിയ കേസിലെ വിചാരണ നടപടികള്‍ക്ക് ഒരു മാസത്തെ സ്റ്റേ. മന്ത്രി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്മാന് സ്റ്റേ അനുവദിച്ചത്. നാളെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് തുടര്‍നടപടികള്‍ കോടതി ഒരു മാസത്തേക്ക് തടഞ്ഞത്.
വിദേശപൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി പ്രതിയായ ലഹരിമരുന്ന് കേസിലെ തൊണ്ടിയായ ഉള്‍വസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ഉള്‍വസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ല്‍ ആണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: