തൃശൂര്‍: ബിസിനസില്‍ വിജയം നേടിയെങ്കിലും കല്യാണ്‍ സില്‍ക്സിന്റെ ചെയര്മാന് പട്ടാഭിരാമന് ഒരു ദുഖം ബാക്കിനില്ക്കുന്നു. രാഷ്ട്രീയക്കാര്‍ വിജയിച്ച ബിസിനസുകാരെ ഇപ്പോഴും മുതലാളിത്ത ബുര്‍ഷ്വാസി എന്ന് വിളിക്കുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന മനോരമ കോണ്‍ക്ലേവിലായിരുന്നു ടി.എസ്. പട്ടാഭിരാമന് ഈ സ്വകാര്യം ദുഖം പങ്കുവെച്ചത്. ഞങ്ങള്‍ കേരളത്തിന്റെ പുരോഗതിയുടെ ഭഗമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്ന നാള് വരണമെന്നും പട്ടാഭിരാമന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ 75 മുതല്‍ 100 വര്‍ഷത്തോളമായി ബിസിനസില്‍ അതിജീവിച്ച് നില്ക്കുക മാത്രമല്ല, തിളക്കമുള്ള വിജയവും നേടി. ആരെങ്കിലും ഇതുപോലെ ഒരു നേട്ടം ഉണ്ടാക്കണമെങ്കില്‍ അത് സത്യസന്ധതയും ഗുണനിലവാരത്തോടുള്ള നിരന്തരമായ പ്രതിബന്ധതയും കൊണ്ട് മാത്രമേ സാധിക്കൂ- പട്ടാഭിരാമന് പറഞ്ഞു.
19ാം വയസ്സില്‍ ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ ജീവനക്കാര്‍ മാത്രം. ഇന്ന് 7000 ജീവനക്കാര്‍ കല്യാണ്‍ സില്‍ക്സിന്റെ ഭാഗമാണ്. – കല്യാണ്‍ സ്വാമി എന്ന് തൃശൂര്ക്കാര് സ്നേഹത്തോടെ വിളിക്കുന്ന പട്ടാഭിരാമന് പറയുന്നു. മുതലാളിമാരോടും ബിസിനസുകാരോടുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ട്രേഡ് യൂണിയനുകളുടെയും സമീപനത്തെക്കൂടി പരോക്ഷമായി വിമര്‍ശനവിധേയമാക്കുകയായിരുന്നു പട്ടാഭിരാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: