വാഷിംഗ് ടണ്‍: തയ് വാനില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്ന ചൈനയുടെ ഭീഷണികളെ തള്ളി യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തയ് വാനില്‍ വിമാനമിറങ്ങി. 25 വര്‍ഷത്തിന് ശേഷം തയ് വാന്റെ തലസ്ഥാനമായ തായ്പേയില്‍ പെലോസിയുടെ വിമാനമിറങ്ങി.
നാന്‍സി പെലോസിയുടെ തയ് വാന്‍ സന്ദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഭീഷണിപ്പെടുത്തിയിരുന്നു. തീ കൊണ്ട് കളിച്ചാല്‍ പൊള്ളുമെന്നായിരുന്നു ഷീ ജിന്‍പിങ്ങ് വളച്ചുകെട്ടില്ലാതെ ബൈഡന് നല്കിയ ഭീഷണി. ചൊവ്വാഴ്ച രാത്രി നാന്‍സി പെലോസി തയ് വാനില്‍ തങ്ങും.
തയ് വാന്റ് സജീവമായ ജനാധിപത്യത്തിന് അടിയുറച്ച പിന്തുണ നല്കുന്ന യുഎസിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് നാന്‍സി പെലോസിയും അവരോടൊപ്പമുള്ള യുഎസ് കോണ്‍ഗ്രസ് സംഘവും പറഞ്ഞു.
പെലോസി തയ് വാന്‍ സന്ദര്‍ശിക്കുന്നത് ഭീമമായ രാഷ്ട്രീയ അബദ്ധമാണെന്നും അതിന് ആഘാതമുണ്ടാകുമെന്നുമുള്ള ചൈനയുടെ ഭീഷണി വകവെയ്ക്കാതെയാണ് ഈ സന്ദര്‍ശനം.
നിര്‍ഭയയായ നേതാവാണ് നാന്‍സി പെലോസി. ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് . 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്മെന് ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയാണ് നാന്‍സി. ഇത് ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.
ചൈന എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഷീ ജിന്‍പിങ്ങിന്റെ മുഖം നഷ്ടമാകും. കാരണം ചൈന അവരുടെ അവിഭാജ്യ ഘടകമാണെന്ന് പ്രഖ്യാപിച്ച തയ് വാനിലേക്ക് ഒരു യുഎസ് സ്പീക്കര്‍ കടന്നുചെന്നതോടെ ഇനി യുദ്ധത്തില്‍ കുറഞ്ഞ ഒരു പ്രതികരണം ചൈനയ്ക്ക് ചേരില്ല. അത് ചൈനയെ ലോകരാഷ്ട്രങ്ങള്‍ പുച്ഛിക്കുന്നതിലേക്കെത്തിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പിരുമുറക്കം ഒരു സുവര്‍ണ്ണാവസരവുമാണ്. ചൈനയുടെ അധിനിവേശത്തെയും ലോകസാമ്രാജ്യത്വവികസനത്തെയും തടയാന്‍ കഴിയുന്ന അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: