നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട്. അടുത്തി ദവസങ്ങളിലായി നെടുമ്പാശേരിയിലും കരിപ്പൂരും ദിവസവും സ്വര്‍ണം കടത്തുന്നത് പിടികൂടുകയാണ്. ഇന്നും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ കോഴിമുട്ട രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് രണ്ട് പേര് അറസ്റ്റിലായത്. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. ഇരുവരും കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡി.ആര്.ഐ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: