Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്  അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബായി ആലിബൈ ഗ്ലോബല്‍

എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറിയായതോടെ ആലിബൈ ഗ്ലോബല്‍ അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനൊപ്പം കോടതി നടപടികളില്‍ കൂടുതല്‍ വിശ്വാസയോഗ്യവുമായെന്ന് ആലിബൈയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗാന്ധിമതി ബാലന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 09:00 pm IST
in Technology

 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ഫോറന്‍സിക് ലാബായ ആലിബൈ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം. എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബെന്ന നേട്ടം ഇതോടെ ആലിബൈ ഗ്ലോബലിനു സ്വന്തമായി.

 
പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്നു എന്ന അപൂര്‍വതയും ആലിബൈയ്‌ക്കുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് എന്‍എബിഎല്‍ ഫോറന്‍സിക് ലാബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ ഗ്ലോബല്‍, സൈബര്‍ ഫോറന്‍സിക് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മികച്ച ലാബുകളില്‍ ഒന്നാണ്.

എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറിയായതോടെ ആലിബൈ ഗ്ലോബല്‍ അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനൊപ്പം കോടതി നടപടികളില്‍ കൂടുതല്‍ വിശ്വാസയോഗ്യവുമായെന്ന് ആലിബൈയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗാന്ധിമതി ബാലന്‍ പറഞ്ഞു.

 
സിസിടിവി ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനാവശ്യമായ ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള സോഫ്റ്റ് വെയറുകളും ഹാര്‍ഡ് വെയറുകളും ആലിബൈയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടന്ന് ആലിബൈയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ വി.കെ. ഭദ്രന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, യുഎസ്ബി സ്റ്റോറേജ്, മൊബൈല്‍ ഫോണ്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് തെളിവുകള്‍ വേര്‍തിരിച്ചെടുക്കുക, ഹാഷിംഗ് ഉപയോഗിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ആധികാരികമാക്കുക, കൃത്രിമമായ തെളിവുകള്‍ തിരിച്ചറിയുക, മൊബൈല്‍-കമ്പ്യൂട്ടര്‍ ഉപകരണങ്ങളില്‍ നിന്ന് ഇല്ലാതാക്കിയ ഫയലുകളും ചിത്രങ്ങളും വീണ്ടെടുക്കുക തുടങ്ങിയവ ആലിബൈ ഗ്ലോബലില്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 
സൈബര്‍ ഫോറന്‍സിക്കിലെ മികവിന്റെ കേന്ദ്രമായി ആലിബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ട സഹായങ്ങള്‍ കെഎസ് യുഎമ്മില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ആലിബൈ ഗ്ലോബല്‍ സ്ഥാപക ഡയറക്ടര്‍ സൗമ്യ ബാലന്‍ പറഞ്ഞു.
കേരള-തമിഴ്നാട് പോലീസ്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, സിഇആര്‍ടി-ഇന്‍, ആന്‍ഡമാന്‍-നിക്കോബാര്‍ പോലീസ്, സി-ഡാക് എന്നിവയ്‌ക്കു വേണ്ട പരിശീലനം ആലിബൈ നല്‍കുന്നുണ്ട്. നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പിന്തുണ നല്‍കുന്ന ആലിബൈയുടെ സൈബര്‍ ഫോറന്‍സിക് എഞ്ചിനീയര്‍മാരില്‍ 95% സൈബര്‍ ഫോറന്‍സിക്കില്‍ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളാണ്. ഫോറന്‍സിക് എഞ്ചിനീയര്‍മാരാണ് എന്‍എബിഎല്ലിന്റെ നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് വിവിധ ഡിജിറ്റല്‍ ഫോറന്‍സിക് കേസുകളുടെ അന്വേഷണവും വിശകലനവും നടത്തുന്നത്. കേരള സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലാബ് മുന്‍ ജോയിന്‍റ് ഡയറക്ടറായിരുന്ന ഡോ.സുനില്‍ എസ്.പി. ആണ് ആലിബൈയുടെ ഓപ്പറേഷന്‍സ് ടീം തലവന്‍.

Tags: ആലിബൈ ഗ്ലോബല്‍ഫോറന്‍സിക് ലാബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.