Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വംശീയതയുള്ള യുകെയില്‍ പ്രതീക്ഷിച്ച പോലെ; ഇന്ത്യന്‍ വംശജനായ റിഷി സുനകിന്റെ സാധ്യത മങ്ങി; ലിസ് ട്രസിന് 90 ശതമാനം വിജയസാധ്യത

സാധ്യതാപ്രവചനം നടത്തുന്ന സ്മാര്‍കെറ്റ്സിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ വംശജനായ റിഷി സുനക് യുകെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വെറും 9.09 ശതമാനം . ബ്രിട്ടീഷ് വംശജ ലിസ് ട്രസിന് ഇപ്പോള്‍ 90.91 ശതമാനം വിജയസാധ്യതയാണ് പ്രവചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 04:41 pm IST
in World

ലണ്ടന്‍: ഇന്ത്യയിലെ പലമാധ്യമങ്ങളും പ്രവചിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തതുതന്നെ സംഭവിച്ചു. വംശീയത ഏറെ നിലനില്‍ക്കുന്ന യുകെയില്‍ ഒരു തവിട്ടുനിറക്കാരന്‍ (ബ്രൗണ്‍) പ്രധാനമന്ത്രിയാകില്ലെന്നായിരുന്നു പലരുടെയും പ്രവചനം. യുകെയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരത്തിലുള്ള ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനുമായ റിഷി സുനക് വിജയിച്ചേക്കുമെന്ന് ചിലര്‍ പ്രതീക്ഷ പുലര്‍ത്തിയപ്പോഴാണ് യുകെയിലെ വംശീയതയും ചര്‍ച്ചാ വിഷയമായത്.  

ഇപ്പോള്‍ പുതിയ വിജയസാധ്യതാപ്രവചനങ്ങളില്‍ റിഷി സുനകിനുള്ള സാധ്യത വല്ലാതെ മങ്ങുകയാണ്. സാധ്യതാപ്രവചനം നടത്തുന്ന സ്മാര്‍കെറ്റ്സിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ വംശജനായ റിഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യത  വെറും 9.09 ശതമാനമാണെന്നാണ് പറയപ്പെടുന്നത്. അതേ സമയം ബ്രിട്ടീഷ് വംശജയും റിഷി സുനകിന്റെ എതിരാളിയുമായ ലിസ് ട്രസിന് ഇപ്പോള്‍ 90.91 ശതമാനം വിജയസാധ്യതയാണ് സ്മാര്‍കെറ്റ്സ് പഠനങ്ങള്‍ പ്രവചിക്കുന്നത്.  

ഇതിന് പുറമെ റിഷി സുനക് ഒഴികെ ആരും പ്രധാനമന്ത്രിയായിക്കൊള്ളട്ടെ എന്നാണ് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തീരുമാനമെന്ന് ബ്രിട്ടനിലെ ചില പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബോറിസ് ജോണ്‍സണുമായി ബന്ധപ്പെട്ട ലോബി ലിസ് ട്രസിന് വേണ്ടി ശക്തമായി ചരടുവലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

ആദ്യ റൗണ്ടുകളില്‍ റിഷി സുനകിനായിരുന്നു സാധ്യത പ്രവചിച്ചിരുന്നത്. എന്നാല്‍ റൗണ്ടുകള്‍ പിന്നിടുന്തോറും റിഷി സുനകിനുള്ള പിന്തുണ ദുര്‍ബ്ബലമാവുകയായിരുന്നു. ബോറിസ് ജോണ്‍സണെ അധികാരഭ്രഷ്ടനാക്കാന്‍ റിഷി സുനക് പിന്നില്‍ നിന്നും കുത്തിയെന്ന ഒരു ധാരണ ടോറി പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉള്ളതും ലിസ് ട്രസിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്.  

ആദ്യ അഞ്ച് റൗണ്ട് വോട്ടിംഗിലും മുന്നിലായിരുന്ന റിഷി സുനക് നേരിട്ടുള്ള ടിവി സംവാദം ആരംഭിച്ചതോടെയാണ് പിന്നിലായത്. തിങ്കളാഴ്ച നടന്ന ഒന്നാമത്തെ ടിവി സംവാദത്തിന് ശേഷം റിഷി സുനക് ഏറെ പിന്നിലായി.  റിഷി സുനകിന്റെ ആക്രമണോത്സുകരീതി പലര്‍ക്കും ഇഷ്ടമില്ലെന്ന് പറയുന്നു. ബ്രിട്ടീഷ് ബാഹ്യ പെരുമാറ്റ രീതിയാണിതെന്നാണ് ബ്രിട്ടന്‍കാര്‍ പറയുന്നത്. മാത്രമല്ല, നികുതി കുറയ്‌ക്കുന്നതിനെക്കുറിച്ചുള്ള ആദ്യസംവാദത്തില്‍ പിന്നീട് കുറയ്‌ക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു റിഷി സുനക് പറഞ്ഞത്. എന്നാല്‍ ഉടന്‍ നികുതി വെട്ടിക്കുറക്കുമെന്ന ലിസ് ട്രസിന്റെ വാദം കോവിഡാനന്തര സാമ്പത്തികഞെരുക്കത്തില്‍ പിടയുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏറെ ആശ്വാസമായി. 

Tags: boris johnsonഋഷി സുനക്ലിസ് ട്രസ്സ്യുകെ ചാന്‍സലര്‍ റിഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിബ്രിട്ടനില്‍ പ്രധാനമന്ത്രിടോറി നേതൃത്വ മത്സരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം; എന്റെ മേശപ്പുറത്ത് ഗണപതി ഭഗവാന്‍; ജയ് സിയാ റാം വിളിച്ച് രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

World

നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി; ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെയും കണ്ടു

World

ഋഷി സുനകുമായി നരേന്ദ്ര മോദി സംസാരിച്ചു; ഇന്ത്യാവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു

World

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അയര്‍ലന്‍ഡിലേക്ക്

India

യുകെ സുരക്ഷാ സേനയില്ല, പരിവാരങ്ങളുമില്ല; അമ്മയുടെ പത്മ പുരസ്‌കാരദാനച്ചടങ്ങില്‍ അക്ഷതയെത്തിയത് സാധാരണക്കാരിയെപ്പോലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.