തിരുവനന്തപുരം: ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കി ലാഭം കൊയ്യാൻ കെഎസ്ആര്‍ടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക.
എ സി സര്‍വീസുകള്‍ക്ക് 20ശതമാനം വര്‍ദ്ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകള്‍ക്ക് 15ശതമാനം നിരക്കാണ് കൂട്ടിയത്. സ്വിഫ്റ്റിന്റെ വരവോടെ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെ ആണ്. ഓണക്കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേയക്ക് മടങ്ങുന്നവര്‍ ധാരാളമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഓണക്കാലത്ത് ഏറ്റവും ഉയര്‍ന്ന തുക ഈടാക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസി നടത്തുന്നത്.
ഓണത്തോട് അനുബന്ധിച്ച് ബംഗളുരു, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: