Categories: New Release

നല്ല സിനിമയെ താഴ്‌ത്തി കെട്ടാന്‍ പുതിയ വഴികള്‍; പാപ്പന്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ പല അക്കൗണ്ടില്‍ നിന്നും കോപ്പി പേസ്റ്റ് കമന്റുകള്‍;സ്‌ക്രീന്‍ഷോട്ട്

രണ്ടു വ്യത്യസ്ത അക്കൗണ്ടില്‍ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടില്‍ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററില്‍ പോയി കണ്ടു എന്ന തരത്തിലാണ് 'കോപ്പി- പേസ്റ്റ്' ചെയ്ത ഈ കമന്റുകള്‍. കുന്നംകുളം താവൂസില്‍ നിന്നും പടം കണ്ടു വീട്ടില്‍ കയറിയ ഉടനെ ഇട്ടെന്നാണ് കമന്റിലെ അവകാശവാദം. നല്ല സിനിമയ്ക്ക് എതിരെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും നിറയുന്ന കമന്റെുകളെ എതിര്‍ത്ത് ആരാധകരും സിനിമ പ്രമികളും പ്രതികരിച്ചു.

Published by

നല്ല പ്രേക്ഷക പ്രതികരണം ലഭിച്ച സുരേഷ് ഗോപി സിനിമ പാപ്പന് സമൂഹമാധ്യമങ്ങളില്‍ നിരന്തര ഡീഗ്രേഡിങ് തുടരുന്നു. സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന തരത്തിലുള്ള കോപ്പി പേസ്റ്റ് കമന്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് പാപ്പന്‍ കണ്ടതായും മോഷം ചിത്രമാണെന്നും വ്യാജ  ഡീഗ്രേഡിങ് നടന്നിരുന്നു. അതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ കോപ്പി പേസ്റ്റ് കമന്റുകള്‍.

രണ്ടു വ്യത്യസ്ത അക്കൗണ്ടില്‍ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടില്‍ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററില്‍ പോയി കണ്ടു എന്ന തരത്തിലാണ് ‘കോപ്പി- പേസ്റ്റ്’ ചെയ്ത ഈ കമന്റുകള്‍. കുന്നംകുളം താവൂസില്‍ നിന്നും പടം കണ്ടു വീട്ടില്‍ കയറിയ ഉടനെ ഇട്ടെന്നാണ് കമന്റിലെ അവകാശവാദം. നല്ല സിനിമയ്‌ക്ക് എതിരെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും നിറയുന്ന കമന്റെുകളെ  എതിര്‍ത്ത് ആരാധകരും സിനിമ പ്രമികളും പ്രതികരിച്ചു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഈ പ്രവണത കണ്ടെത്തി സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരുന്നു.  

‘പാപ്പന്‍ ഫിലിം ഡീഗ്രേഡിങ് ക്യാമ്പയ്ന്‍. രണ്ടാളും ഒരേ ഒപ്പീനിയന്‍. ഇവനൊക്കെ അല്ലെ സിനിമാ വ്യവസായത്തെ രാഷ്‌ട്രീയം കലക്കി പൊളിച്ചെടുത്ത് കൊടുക്കുന്നത്’ എന്നും മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തയാള്‍ കുറിച്ചു.

എന്നിരുന്നാലും നിരന്തര ഡീഗ്രേഡിങിനിടെയും പാപ്പന്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം കൊയ്തു. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടു ദിവസം കൊണ്ട് 7.03 കോടിയാണ് നേടിയത്. കൊറോണയ്‌ക്ക് ശേഷമുള്ള മികച്ച ഒരു തിയറ്റര്‍ ഓപ്പണിങ്ങാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കേരളാ ബോക്സ് ഓഫീസിലെ സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാപ്പന്‍ കാഴ്‌ച്ചവെച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by