ഹ്യൂസ്റ്റന്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ മുഖപത്രമായ അഞ്ജലി പുന പ്രസിദ്ധീകരിക്കുന്നു. ഓണത്തിന് പ്രത്യേക പതിപ്പായിട്ടാണ് പുറത്തിറങ്ങുക. രാധാകൃഷ്ന് നായര്‍ ചിക്കാഗോ ചീഫ് എഡിറ്ററായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു. സാഹിത്യവും സംസകൃതിയും ഭ്ാഷയും സംഘടനാവൃത്തവും സംയോജിക്കുന്ന പ്രസിദ്ധീകരണാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ബാഹുലേയന് രാഘവന്, രവി വള്ളത്തേരി, രവി രാഘവന്, പ്രസന്നന് പിള്ള, സുധീര്‍ പ്രയാഗ, വനജ നായര്‍, ഡോണ മയൂര, ബിജു പിള്ള, ജയപ്രകാശ് നായര്‍ , നാരായണന് നെയ്ത്തലേത്ത്,പി ശ്രീകുമാര്‍,അനില്‍ ആറന്മുള, വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയേയും തെരഞ്ഞെടുത്തതായി ജി കെ പിള്ള പറഞ്ഞു
സത്യത്തിന്റെയും സ്നേഹത്തിന്റേയും ഒരുമയുടേയും അക്ഷരക്കതിരുകളാണ്് അഞ്ജലി ഓണപ്പതിപ്പ് എന്ന അക്ഷരപൂക്കളത്തില് കാത്തിരിക്കുന്നതെന്ന് രാധാകൃഷ്ന് നായര്‍ പറഞ്ഞു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ സുമനസ്സുകളുടെ അക്ഷര പുഷ്പാഞ്ജലിയായി എത്തുന്ന അഞ്ജലി ഓണപ്പതിപ്പില്‍ പുത്തന്‍ നാമ്പുകളുടെ സൃഷ്ട്രികളും ഉണ്ടാകും. നിശ്ചിത പേജുകള്‍ പുത്തന്‍ എഴുത്തുകാര്‍ക്കുവേണ്ടി നീക്കിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ മുഴുവന്‍ മലയാളി ഹൈന്ദവ ഭവനങ്ങളിലും ഓണക്കണിയായി അഞ്ജലിഓണപ്പതിപ്പ് എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു Please contact Radhakrishan Nair tel: 8473408678 email: [email protected] and Narayanan N email: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: