Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ദൃഷ്ടിയ്‌ക്കമൃതമായൊരു തിരുമേനി…’

ശ്രീരാമനെ വനത്തിലേക്ക് യാത്രയാക്കിയശേഷം മടങ്ങി എത്തിയ മന്ത്രി സുമന്ത്രരോട്, ദുഃഖപരവശനായ ദശരഥന്‍ മക്കളുടെ അവസ്ഥയെക്കുറിച്ചു അന്വേഷിക്കുന്നു. രാമനും കൂട്ടരും ഗംഗാനദി കടക്കുന്നതു താന്‍ 'മൃത ശരീരം' കണക്കെ നോക്കി നിന്നു എന്നായിരുന്നു മറുപടി. (ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള ആത്മബന്ധം രാമായണത്തില്‍

Janmabhumi Online by Janmabhumi Online
Aug 1, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ടി. പി. മോഹന്‍

അനവധി ന്യായ വാദങ്ങള്‍ നിരത്തി ഭരതന്‍ അതീവ സ്‌നേഹത്തോടെ ജ്യേഷ്ഠനെ അയോധ്യ യിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പിച്ചുവെങ്കിലും സത്യ നിഷ്ഠനും ആദര്‍ശധീരനുമായ ശ്രീരാമന്‍ അതിനൊന്നിനും വഴങ്ങാതായപ്പോള്‍ ഭരതന്‍ ജീവന്‍ വെടിയാന്‍ ഒരുങ്ങുന്നു. ആ ദയനീയ സാഹചര്യത്തില്‍ ഭരതനെ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രാമന്‍ കുലഗുരുവായ വസിഷ്ഠന്റെ സഹായം തേടുന്നു. ഗുരുവിന്റെ ശക്തമായ താക്കീതും ഉപദേശവും ഭരതന്‍ സ്വീകരിക്കേണ്ടതായി വരുന്നു.

രാമന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ഒടുവില്‍  ഭരതന്‍ മുട്ടു മടക്കുന്നു. അയോധ്യയിലേക്ക് ഭരതന്‍ മടങ്ങി പോകുന്നത് രാമന്‍ ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയതിനു ശേഷം മാത്രം :

‘മന്വബ്ദ പൂര്‍ണേ പ്രഥമ ദിനേ ഭവാന്‍  

വന്നതില്ലെന്നു വന്നീടുകില്‍

പിന്നെ ഞാന്‍ അന്യദിവസ  

മുഷസി ജ്വലിപ്പിച്ച വഹ്‌നിയില്‍  

ചാടി മരിക്കുന്നതുണ്ടല്ലോ

എന്നതു കേട്ടു രഘുപതിയും നിജ  

കണ്ണുനീരും തുടച്ചന്‍പോടു ചൊല്ലിനാന്‍’

‘അങ്ങനെ തന്നെയൊരന്തരമില്ലതിനങ്ങു  

ഞാനന്നുതന്നെ വരും നിര്‍ണയം’

ദാമ്പത്യാദര്‍ശത്തിന്റെ പൊരുള്‍

‘മുന്നില്‍ നടപ്പന്‍ വനത്തിന്നു ഞാന്‍

മമ പിന്നാലെ വേണമെഴുന്നെള്ളുവാന്‍ ഭവാന്‍’

‘വല്ലഭോച്ഛിഷ്ടമെനിക്കമൃതോപമം’

‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു?

രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്കിലോ’

‘പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം

പ്രാണാവസാനകാലത്തും പിരിയുമോ?’

ഏതു ദുരനുഭവങ്ങളും സമചിത്തതയോടെ നേരിടുന്ന ശ്രീരാമന്‍ തന്റെ പ്രിയ പത്‌നിയോട് താന്‍ വനവാസത്തിനു പോകേണ്ടിവരുന്ന സാഹചര്യം വര്‍ണിച്ചതിനു ശേഷം അതിനു സീത മുടക്കം പറയരുതെന്ന് അപേക്ഷിക്കുന്ന രംഗം. അതോടൊപ്പം, രാജധാനിയില്‍ താന്‍ മടങ്ങി വരുവോളം അല്ലലില്ലാതെ അവിടെ കഴിയണം എന്നും നിസ്വാര്‍ത്ഥ സ്‌നേഹത്തോടെ സൂചിപ്പിക്കുന്നു. (പതിവ്രതാരത്‌നമായ സീതയുടെ മറുപടികള്‍ ഭാര്യാ -ഭര്‍തൃ ബന്ധത്തിന്റെ പൊരുള്‍ മാനവകുലത്തിനാകെ അതി ശക്തമായ ഭാഷയില്‍ പകര്‍ന്നു കൊടുക്കുന്നു). എത്ര തന്നെ  നിര്‍ബന്ധിച്ചിട്ടും സീത തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു.

പില്‍ക്കാലത്ത് ലങ്കയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ രാവണന്റെ ഘോരമായ മാനസിക പീഡനങ്ങള്‍ എല്ലാം സഹിച്ചും ഭക്തിയോടെ അനുനിമിഷം രാമനാമം ജപിച്ചു ജീവിച്ച സീത എക്കാലത്തെയും സ്ത്രീരത്‌നങ്ങളില്‍ അഗ്രഗണ്യയായി ഇന്നും വാഴ്‌ത്തപ്പെടുന്നു.

‘എങ്കിലോ വല്ലഭേ പോരിക വൈകാതെ

സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ട’  

അങ്ങനെ, അതീവ ദുര്‍ഘടമായ, പതിനാലു വര്‍ഷങ്ങള്‍ നീണ്ട വനയാത്രയ്‌ക്ക് സീത ഭര്‍ത്താവിനോടൊപ്പം പോകാനുള്ള അനുമതി നേടുന്നു. പില്‍ക്കാലത്ത്, മായാസീതയെ രാവണന്‍ അപഹരിച്ചു കൊണ്ടുപോയ വിവരം അറിഞ്ഞ് വിരഹതാപത്താല്‍ വെന്തുരുകുന്ന രാമന്റെ വിലാപം ഹൃദയഭേദകമാണ്. പരസ്പര ത്യാഗത്തിന്റയും അര്‍പ്പണത്തിന്റെയും എക്കാലത്തെയും ജ്വലിക്കുന്ന ദൃഷ്ടാന്തമായി രാമന്റെയും  സീതയുടെയും ദാമ്പത്യം  നിലകൊള്ളുന്നു.

ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രത

കുട്ടിക്കാലത്ത് യാഗരക്ഷയ്‌ക്കായി വിശ്വാമിത്ര മഹര്‍ഷി കൊണ്ട് പോകുമ്പോഴും പിന്നീട് യൗവനത്തില്‍ രാജഗുരു വസിഷ്ഠമുനിയുടെ നിതാന്ത മാര്‍ഗദര്‍ശനത്തിലും രാമനും സഹോദരങ്ങളും ഗുരു ശിഷ്യ ബന്ധത്തിന്റെ  ഉന്നതങ്ങളിലേക്കെത്തുകയാണ്. പില്‍ക്കാലത്ത് വാല്മീകി മഹര്‍ഷി, ഭരദ്വാജ മുനി തുടങ്ങിയ അനേകം മഹാപുരുഷന്മാരുമായി ശ്രീരാമന്‍ അഭേദ്യമായ ബന്ധം പുലര്‍ത്തിയതായും ചരിത്രം. അതേ വാല്മീകി ആദി മഹാകാവ്യമായ രാമായണം മനുഷ്യ കുലത്തിനു പകര്‍ന്നു നല്‍കി എന്നത് ഇവിടെ സ്മരണീയം.  

‘രാജ്യമരാജകമാം, ഭവാനാലിനി  

ത്യാജ്യമല്ലെന്നു ധരിക്ക കുമാരാ നീ’  

രാമാഭിഷേക വിഘ്‌നത്തെ പറ്റിയും ജ്യേഷ്ഠന്റെ വനയാത്രയെ പറ്റിയും ഒന്നും അറിയാതെ രാജധാനിയില്‍ മടങ്ങിയെത്തിയ ഭരതന്‍ അതീവ ദുഃഖിതനും നിരാശനുമായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുമ്പോള്‍ വസിഷ്ഠമുനിയുടെ അനുകമ്പാപൂര്‍വമായ സാന്ത്വനവും മാര്‍ഗദര്‍ശനവും രാജ്യഭരണം യാതൊരു തരത്തിലുള്ള വിഘ്‌നങ്ങളും കൂടാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഭരതനെ ഒട്ടൊന്നുമല്ല സഹായിച്ചത്.  

പ്രജാവാല്‍സല്യവും രാജഭക്തിയും

‘പൗര ജനങ്ങളും മന്ത്രി മുഖ്യന്മാരും  

ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പോഴും

ഓരോ ഗുണഗണം കണ്ടവര്‍  

ക്കുണ്ടകതാരിലാനന്ദമതിനില്ല സംശയം’…

പ്രജകള്‍ക്ക് യുവരാജാവായ രാമനോട് സ്‌നേഹവും മതിപ്പും എത്രയേറെ ഉണ്ടെന്ന് അഭിമാനപൂര്‍വം രാജാ ദശരഥന്‍ കുല ഗുരുവായ വസിഷ്ഠനോട് സൂചിപ്പിക്കുന്നൂ. പ്രസ്തുത പഛാത്തലത്തില്‍ രാമന്റെ അഭിഷേകം താമസം വിനാ നടത്തി അനുഗ്രഹിക്കണം എന്ന് അദ്ദേഹത്തോടഭ്യര്‍ത്ഥിക്കുന്ന സന്ദര്‍ഭം.

‘തിഷ്ഠ! തിഷ്ഠ! പ്രഭോ! രാമാ ദയാനിധേ!        

ദൃഷ്ടിയ്‌ക്കമൃതമായൊരു തിരുമേനി  

കാണായ്കിലെങ്ങിനെ ഞങ്ങള്‍ പൊറുക്കുന്നു?

പ്രാണനോ പോയിതല്ലോ മമ ദൈവമേ!’

വനയാത്രയ്‌ക്കു രാമനും കൂട്ടരും ഗമിച്ചതിനു പിന്നാലെ പ്രജകളും പിന്തുടരുന്ന കാഴ്ച. തീരാദുഃഖത്തോടെ അവര്‍ ഇങ്ങനെ വിലപിച്ചു കൊണ്ട് അവരുടെ ‘ദൃഷ്ടിയ്‌ക്കമൃതമായൊരുതിരുമേനിയെ’ പിന്തുടര്‍ന്നു പോയി. ശ്രീരാമന്‍ എന്ന മഹാപുരുഷന്റെ ചൈതന്യവത്തായ മറ്റൊരു ഗുണം.

‘അക്കരെ ചെന്നിറങ്ങിപ്പോയ്  മറവോള

മിക്കരെ നിന്നു ശവശരീരം പോലെ’

ശ്രീരാമനെ വനത്തിലേക്ക് യാത്രയാക്കിയശേഷം മടങ്ങി എത്തിയ മന്ത്രി സുമന്ത്രരോട്, ദുഃഖപരവശനായ ദശരഥന്‍ മക്കളുടെ അവസ്ഥയെക്കുറിച്ചു അന്വേഷിക്കുന്നു. രാമനും കൂട്ടരും ഗംഗാനദി കടക്കുന്നതു താന്‍ ‘മൃത ശരീരം’ കണക്കെ നോക്കി നിന്നു എന്നായിരുന്നു മറുപടി. (ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള ആത്മബന്ധം രാമായണത്തില്‍ അന്യാദൃശമായ ചാരുതയോടെ വിവരിക്കപ്പെടുന്നു) നിസ്സീമമായ ത്യാഗത്തിന്റെ, അചഞ്ചലമായ നീതിബോധത്തിന്റെ, നിഷ്‌കാമകര്‍മ്മത്തിന്റെയെല്ലാം ആള്‍രൂപമായ ശ്രീരാമദേവന്റെ നാമം എന്നെന്നും മോക്ഷദായകം. ആധുനിക കാലത്തെ സങ്കീര്‍ണമായ ജീവിത സമസ്യകള്‍ മിക്കതിനുമുള്ള പരിഹാരങ്ങള്‍ രാമായണം ശ്രദ്ധയോടെ പാരായണം ചെയ്യുന്ന ഓരോ വ്യക്തിക്കും പകര്‍ന്നു കിട്ടും.  

Tags: രാമായണംSeetha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിതേഷ് തിവാരിയുടെ ‘രാമായണ’ത്തില്‍ സീതയായി മലയാളിയുടെ ‘മലര്‍ മിസ് ‘, രണ്‍ബീര്‍ കപൂര്‍ രാമന്‍

India

രാവണന്റെ ജന്മസ്ഥലത്തെ രാവണ ക്ഷേത്രത്തില്‍ ശ്രീരാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു

Entertainment

പ്രേക്ഷകരുടെ ഹൃദയത്തിൽ താൻ ഇപ്പോഴും സീതയാണ്;പ്രാണപ്രതിഷ്ഠ ചടങ്ങ് ചരിത്ര മുഹൂർത്തം; അനർഘ നിമിഷത്തിനായി കാത്തിരിക്കുകയാണ്;ദീപിക ചിഖ്‌ലി.

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies