തിരുവനന്തപുരം: ഇന്നു (ജൂലൈ 31) മുതല്‍ ഓഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. നാളെ (ഓഗസ്റ്റ് 01) രാവിലെ മുതല്‍ അറബിക്കടലില്‍ ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലക്ക് സാധ്യത ഉണ്ട്.
ഇന്ന് (ജൂലൈ 31) അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ കൂടുതല്‍ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനം നടത്താന്‍ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതല്‍ കാണിക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തില്‍ വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: