തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുളിലേക്കുള്ള അലോട്ട്മെന്റിന്റെ സമയം നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് സമയം നീട്ടി നല്‍കിയത്. നേരത്തെ ഞായറാഴ്ച വരെയാണ് സമയം നിശ്ചയിച്ചിരുന്നത്.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷന് മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചിരുന്നു. എന്നാല്‍ സര്‍വര്‍ ഡൗണ്‍ ആയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന് മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ സമയ പരിധി നീട്ടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വെബ്സൈറ്റ് സര്‍വര്‍ ഡൗണ്‍ ആയതോടെകൂടുതല് സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല.
പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. മാത്രമല്ല സെര്‍വര്‍ ശേഷി കൂട്ടിയില്ലെങ്കില്‍ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുമ്പോള്‍ ഇതിലും വലിയ പ്രശ്നമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടി കാട്ടിയിരുന്നു. ഇത് വകയവെക്കാതെ ട്രയല്‍ പ്രസിദ്ധീകരിച്ചതാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവില്‍ സമയ പരിധി നീട്ടാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: