തിരുവനന്തപുരം : കോവിഡിന്റെ ആരംഭത്തില്‍ പിപിഇ കിറ്റ് വാങ്ങാന്‍ സാന്‍ ഫാര്‍മയ്ക്ക് കെഎംഎസ്സിഎല് നടത്തിയ ഇമയിലുകള്‍ പുറത്ത്. ഉന്നതതല യോഗത്തിനു ശേഷമാണ് മൂന്നിരട്ടി വിലയുള്ള പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന മുഖ്യമന്ത്രി മന്ത്രിസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതെല്ലാം പൊള്ളയായ വാദമായിരുന്നുവെന്ന് പറയുന്ന ഇമെയിലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ആര്‍ക്കുമറിയാത്ത സ്ഥാപനമായ സാന്‍ ഫാര്‍മയെ കെഎംഎസ്സിഎല് അങ്ങോട്ട് മെയില്‍ അയച്ച് ക്ഷണിക്കുകയായിരുന്നെന്നും ഇതില്‍ നിന്നും വ്യക്തമാണ്. മാര്‍ച്ച് 29 ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വില എത്രയായാലും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചത് എന്നാണ് ഫെബ്രുവരി 24ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണ്.
നിയമസഭായ യോഗത്തിന് തലേന്ന് അതായത് മാര്‍ച്ച് 28ന് തന്നെ മൂന്നിരട്ടി വിലയ്ക്ക് സാന്‍ഫാര്‍മയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കെഎംഎസ്സിഎലിലെ നോട്ട് ഫയലുകള്‍ അനുസരിച്ച് 550 രൂപയ്ക്ക് കേരളത്തില്‍ നിര്‍മിക്കുന്ന കെയ്റോണ്‍ എന്ന സ്ഥാപനത്തിന്റെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തത് 2020 മാര്‍ച്ച് മാസം 29ന് ആണ്. അതിന് തൊട്ടടുത്ത ദിവമാണ് 1,550 രൂപയ്ക്ക് സാന്‍ ഫാര്‍മയ്ക്ക് 1,550 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തത്. കെഎംഎസ്സിഎല്ലിന്റെ ഫയലില്‍ പറയുന്നത് 2020 മാര്‍ച്ച് 29-ാം തീയ്യതി ഈ മെയില്‍ വഴി സാന്‍ ഫാര്‍മയില്‍ നിന്ന് ഓഫര്‍ കിട്ടി എന്നാണ്. എന്നാല്‍ കെഎംഎസ്സിഎല്ലില് നിന്ന് സാ ഫാര്‍മയ്ക്ക് അങ്ങോട്ടേയ്ക്കാണ് മെയില്‍ പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: