മുംബൈ : കെട്ടിട നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എന്ഫോഴ്്സമെന്റ് ഡയക്ടറേറ്റ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് എത്താത്തതിനെ തുടര്‍ന്നാണ് നടപടി.
ഇന്ന് രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എത്തിയത്. കൊറേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയിലാണ് നടപടി. സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ നിയമ വിരുദ്ധമായി എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളുമാണ്. തനിക്ക് അഴിമതിയില്‍ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. അതേസമയം റാവത്തിന്റെ വസതിക്ക് മുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇഡിക്കെതിരെ പ്രതിഷേധം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: