ഋഗ്വേദം 10/85ലെ സമ്പൂര്‍ണ മന്ത്രങ്ങളുടെയും ‘ഋഷിക’ ‘സൂര്യാ സാവിത്രി’യാണ്. ‘നിരുക്തി’യില്‍ ഋഷിയുടെ അര്‍ത്ഥം ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്. ‘ഋഷിര് ദര്ഷനാത് സ്തോമന് ദര്‍ശയേതി, ഋഷിയോമന്ത്രദ്രഷ്ടാരഃ’ അതായത് മന്ത്രങ്ങള്‍ ദര്‍ശിക്കുകയും അവയുടെ രഹസ്യം മനസ്സിലാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നവന് ഋഷി ആകുന്നു.
ഋഗ്വേദത്തിലെ ഋഷികളുടെ പട്ടികയില്‍ ബ്രഹ്മദേവന്റെ 24ാം അദ്ധ്യായത്തില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു
ഘോഷാ ഗാധാ വിശ്വവാരാ, അപാലോപനിഷത്
ബ്രഹ്മജായാ ജൂഹുര്നാമ അഗസ്ത്യസ്യസ്വസാദിതി 84
ഇന്ദ്രാണി ചേന്ദ്രമാതാ ച സരമാ രോമശോര്വശീ
ലോപാമുദ്രാ ച നദ്യശ്ച യമീ നാരീ ച ശാശ്വതീ 85
ശ്രീര്ലക്ഷ്മീഃ സാര്പ്പരാജ്ഞീ വാക് ശ്രദ്ധാ മേധാ ച ദക്ഷിണാ
രാത്രീ സൂര്യാ ച സാവിത്രീ ബ്രഹ്മവാദിന്യ ഈരിതാ 86
അതായത് ഘോഷ, ഗാധ, വിശ്വവാര, അപാല, ഉപനിഷത്, ജൂഹു, അദിതി, ഇന്ദ്രാണി, സരമ, രോമശ, ഉര്‍വ്വശി, ലോപാമുദ്ര, യമീ, ശാശ്വതി, സൂര്യാസാവിത്രി മുതലായവര്‍ ബ്രഹ്മവാദിനികളാണ്.
ഋഗ്വേദത്തിലെ 10134,1039, 1040, 891, 1095, 10107, 10109, 10154, 10159, 10189, 528, ഇത്യാദി സൂക്തങ്ങളുടെ മന്ത്രദ്രഷ്ടാക്കള്‍ ഋഷികകളാണ്.
പുരുഷന്മാരോടൊപ്പം സ്ത്രീകളും യാഗങ്ങള്‍ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തിരുന്നു എന്നുള്ളതിന് ഇത്തരം അനേകം തെളിവുകളുണ്ട്. അവര്‍ യാഗവിദ്യയിലും ബ്രഹ്മവിദ്യയിലും പാരംഗതരായിരുന്നു. പല സ്ത്രീകളും ഇക്കാര്യത്തില്‍ തങ്ങളുടെ പിതാവിനും ഭര്‍ത്താവിനും മാര്‍ഗദര്‍ശനം കൊടുത്തിരുന്നു.
സോമന് സീതാസാവിത്രിക്ക് മൂന്നുവേദങ്ങള്‍ കൊടുത്തതിനെപ്പറ്റി വിശദമായി തൈത്തരീയബ്രാഹ്മണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് .
‘…തം ത്രയോവേദാ അന്യ സൃജ്യന്യ അഥഹ സീതാം സാവിത്രീ സോമരാജാന ചക്രമേം തസ്യാ ഉഹത്രീന വേദാന്‍ പ്രദദൗ.’
(തൈത്തരീയം 2310)
ഇപ്രകാരം സോമന് സീതാസാവിത്രിക്ക് മൂന്ന് വേദങ്ങള്‍ നല്കി എന്ന് ഈ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നു.
മനുവിന്റെ പുത്രിയായ ‘ഇഡ’യെ ‘യജ്ഞാന്‍ കാശിനി’ എന്നാണ് തൈത്തരീയം 114 ല്‍ വര്‍ണിച്ചു പറഞ്ഞിരിക്കുന്നത്. ‘യജ്ഞാന്‍ കാശിനി’യുടെ അര്‍ത്ഥം ‘യജ്ഞതത്വപ്രകാശനസമര്ത്ഥാ’ (യജ്ഞതത്വം പ്രകാശിപ്പിക്കുന്നതില്‍ സമര്ത്ഥ്യമുള്ളവള്) എന്നാണ് സായണാചാര്യന്‍ വിവരിച്ചിരിക്കുന്നത്. യജ്ഞത്തെപ്പറ്റി തന്റെ പിതാവിന് ഉപദേശം നല്‍കിക്കൊണ്ട് ഇഡ പറയുന്നു:
സാളബ്രവീദിഡാ മനും , തഥാവാളഹം തവാഗ്നി മാധാസ്യാമി; യഥാ പ്രജയാ പശുഭിമിഥുനൈ ജനിഷ്യസേ, പ്രത്യസ്മി ലോകേസ്ഥാസ്യസി, അഭി സുവര്ഗലോകം ജേഷ്യസീതി.
(തൈത്തരീയം 14)
ഇഡ മനുവിനോടു പറഞ്ഞു: അങ്ങയ്ക്ക് മൃഗങ്ങളും, ഭോഗങ്ങളും, ബഹുമാനവും, സ്വര്‍ഗവും ലഭിക്കുമാറ് ഞാന്‍ അങ്ങയുടെ അഗ്നിയെ സംരക്ഷിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: