ട്രിനിഡാഡ്: ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത്തും ഫിനിഷിങ്ങില്‍ ദിനേശ് കാര്‍ത്തിക്കും തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്ഡീസിനെതിതെ ഇന്ത്യ പടത്തുയര്‍ത്തിയത് 190 റണ്‍സ് വിജലക്ഷ്യം. ബൗളിങ്ങിലും ഇന്ത്യ തിളങ്ങിയപ്പോള്‍ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് ലഭിച്ചത് തകര്‍പ്പന്‍ ജയം. 68 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിന് ഇന്നിങ്സ് അവസാനിച്ചു. 20 റണ്‍സ് നേടിയ ഷാംറ ബ്രൂക്സാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്കോറര്‍. രോഹിത് ശര്‍മ (64), ദിനേശ് കാര്‍ത്തിക് (41) എന്നിവരാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു രീതിയിലും മുന്നേറാന്‍ വിന്‍ഡീസിനെ സമ്മതിച്ചില്ല. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിക്കൊണ്ടേ ഇരുന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷദീപ് സിങ്, രവിചന്ദ്ര അശ്വിന്, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ബുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ ഓരോ വിക്കറ്റും നേടി. കെയ്ല്‍ മെയേഴ്സ് (15), ജേസണ്‍ ഹോള്‍ഡര്‍ (0), നിക്കോളാസ് പൂരന് (18), റോവ്മാന്‍ പോവ്വെല് (14), ഷിംറോന്‍ ഹെറ്റ്മയര്‍ (14), അക്കീല്‍ ഹോസെയ്ന്‍ (11), ഒഡിയന്‍ സ്മിത്ത് (0) എന്നിങ്ങനെയാണ് വിന്‍ഡീസ് ബാറ്റര്‍മാരുടെ സ്കോര്‍. ആഗസ്റ്റ് ഒന്നിനാണ് വിന്‍ഡീസിനെതിരെയുള്ള രണ്ടാം ട്വന്റി20 മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: