ന്യൂദല്‍ഹി: 44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഫ്രീ വിസ അനുവദിച്ച ശേഷം അവസാന നിമിഷം കശ്മീര്‍ പ്രശ്നം ഉയര്‍ത്തി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയ പാക് നടപടി വഞ്ചനയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.
പാകിസ്ഥാന് അവസാന നിമിഷം ടീമിനെ പിന്‍വലിച്ചത് ഹൃദയം തകര്‍ത്തുകളഞ്ഞെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ചെസ്സ് ഒളിമ്പ്യാഡിന്റെ ദീപശിഖ കശ്മീരിലൂടെ കടന്നുപോയി എന്ന കാരണം പറഞ്ഞാണ് പാകിസ്ഥാന് അവസാന നിമിഷം ചെസ്സ് ഒളിമ്പ്യാഡ് വഹിഷ്കരിച്ചത്.
നേരത്തെ ചെസ്സില്‍ ഇന്ത്യ-പാക് യുദ്ധമില്ലെന്ന പ്രചാരണം ശക്തമായതിനിടെയാണ് നാടകീയമായി പാകിസ്ഥാന് ടീമിനെ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: