ന്യൂദല്‍ഹി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു ജഡ്ജിനെ ലക്ഷ്യം വയ്ക്കുന്നതില്‍ പരിമിതികളുണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മാധ്യമവാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ് എന്നിവയുമായി ചേര്‍ന്ന് ബാംഗ്ലൂര്‍ രൂപത ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ നല്കിയ ഹര്‍ജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വൈകിപ്പിക്കുന്നുവെന്നായിരുന്നു വാര്‍ത്തയില്‍. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഒരു തീയതി നിശ്ചയിച്ചിരുന്നതാണ്.
എന്നാല്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതിയിലെത്താന്‍ കഴിഞ്ഞില്ല. വാദം കേള്‍ക്കുന്നത് മാറ്റിവച്ചു. ഇതാണ് യാഥാര്‍ഥ്യം. അതിനാണ് കോടതി വാദം കേള്‍ക്കുന്നത് വൈകിപ്പിക്കുന്നു. അവര്‍ക്ക് ഇടവേള നല്‍കൂ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: