കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലേക്ക് സബ് ഇന്‍സ്‌പെക്ടര്‍ (ഓവര്‍സിയര്‍) ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 37 ഒഴിവുകളുണ്ട് (പുരുഷന്മാര്‍ക്ക് 32- ജനറല്‍-7, എസ്‌സി-5, എസ്ടി-2, ഒബിസി-15, ഇഡബ്ല്യുഎസ്-3; സ്ത്രീകള്‍ക്ക് 5- ജനറല്‍-1, എസ്‌സി-1, ഒബിസി-3). ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തി കിട്ടാവുന്നതാണ്.
ശമ്പള നിരക്ക് 35400-112400 രൂപ. ക്ഷാമബത്ത, റേഷന്‍ മണി, സൗജന്യ താമസസൗകര്യം, എച്ച്ആര്‍എ, യാത്രാബത്ത, ചികിത്‌സാ സൗകര്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍ ലഭിക്കും. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, സിവില്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത ത്രിവത്‌സര ഡിപ്ലോമ. പ്രായപരിധി 20-25 വയസ്. 1997 ഓഗസ്റ്റ് 15 ന് മുമ്പോ 2002 ഓഗസ്റ്റ് 14 ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ട്രപകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
ഇനിപറയുന്ന ശാരീരിക യോഗ്യതകളുണ്ടാവണം. ഉയരം- പുരുഷന്മാര്‍ക്ക് 170 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍ മതി. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല.
സെലക്ഷന്‍: ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കിനാണ് എഴുത്തുപരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ജനറല്‍ എന്‍ജിനീയറിംഗ് സിവില്‍ ആന്റ് സ്ട്രക്ചര്‍, ജനറല്‍ ഇന്റലിജന്‍സ്/അവയര്‍നസ്, റീസണിംഗ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 200 ചോദ്യങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: