Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഐടിബി പോലീസ് ഫോഴ്‌സില്‍ സബ് ഇന്‍സ്‌പെക്ടര്‍ (ഓവര്‍സിയര്‍), ഒഴിവുകള്‍ 37; പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം

അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Jul 29, 2022, 04:43 pm IST
in Career

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിലേക്ക് സബ് ഇന്‍സ്‌പെക്ടര്‍ (ഓവര്‍സിയര്‍) ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 37 ഒഴിവുകളുണ്ട് (പുരുഷന്മാര്‍ക്ക് 32- ജനറല്‍-7, എസ്‌സി-5, എസ്ടി-2, ഒബിസി-15, ഇഡബ്ല്യുഎസ്-3; സ്ത്രീകള്‍ക്ക് 5- ജനറല്‍-1, എസ്‌സി-1, ഒബിസി-3). ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്തി കിട്ടാവുന്നതാണ്. 

ശമ്പള നിരക്ക് 35400-112400 രൂപ. ക്ഷാമബത്ത, റേഷന്‍ മണി, സൗജന്യ താമസസൗകര്യം, എച്ച്ആര്‍എ, യാത്രാബത്ത, ചികിത്‌സാ സൗകര്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.recruitment.itbpolice.nic.in ല്‍ ലഭിക്കും. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.

യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, സിവില്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത ത്രിവത്‌സര ഡിപ്ലോമ. പ്രായപരിധി 20-25 വയസ്. 1997 ഓഗസ്റ്റ് 15 ന് മുമ്പോ 2002 ഓഗസ്റ്റ് 14 ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ട്രപകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

ഇനിപറയുന്ന ശാരീരിക യോഗ്യതകളുണ്ടാവണം. ഉയരം- പുരുഷന്മാര്‍ക്ക് 170 സെ.മീറ്റര്‍, നെഞ്ചളവ് 80-85 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍ മതി.  ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല.

സെലക്ഷന്‍: ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാര്‍ക്കിനാണ് എഴുത്തുപരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ജനറല്‍ എന്‍ജിനീയറിംഗ് സിവില്‍ ആന്റ് സ്ട്രക്ചര്‍, ജനറല്‍ ഇന്റലിജന്‍സ്/അവയര്‍നസ്, റീസണിംഗ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 200 ചോദ്യങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Tags: പ്രതിരോധംcareerഐടിബിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

Kerala

ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്എസ്എല്‍സികാര്‍ക്ക് സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ആകാം; ഒഴിവുകള്‍ 4987, തിരുവനന്തപുരം ഐബിയില്‍ 334

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.