പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ പതിനെട്ടാം സാക്ഷി കാളി മൂപ്പന് കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പന്. മൊഴിമാറ്റിയ രണ്ടു വനംവാച്ചര്‍മാരെ നേരത്തെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. അതിനു പിന്നാലെയാണ് കാളി മൂപ്പനും കൂറ് മാറിയത്. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി.
കേസില്‍ രഹസ്യമൊഴി നല്കിയ പത്തുമുതല്‍ പതിനേഴ് വരെയുള്ള സാക്ഷികളില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നിട്ടുള്ളത്. രഹസ്യമൊഴി നല്കിയ പതിനേഴാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്കിയ ജോളി പോലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നല്‍കിയതെന്ന് തിരുത്തി പറയുകയായിരുന്നു.
അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂഷന് സാക്ഷികളുടെ തുടര്‍കൂറുമാറ്റം പ്രതിസന്ധിയാണ്. മൊഴിമാറ്റം തടയാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കണം. പതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന് പ്രതികരിച്ചു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: