ദുബായ്: യുഎഇയുല്‍ ശക്തമായ മഴ തുടരുന്നു. വരും മണിക്കൂറില്‍ മഴ കൂടാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ യുഎഇയുടെ വിവിധ ഭാഗങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റാസ് അല്‍ ഖൈമയിലും രാവിലെ മുതല്‍ മഴയുണ്ട്. ഫുജൈറയിലും റാസ് അല്‍ ഖൈമയിലും ശക്തമായ മഴ ഉണ്ടായെക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ പല മേഖലകളിലും അപ്രതീക്ഷിത വെള്ളപ്പൊക്കവും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുള്ളവര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ തൊഴിലുടമകളുടെയും ജീവനക്കാരുടെയും താല്‍പ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനം വരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ദുരിതബാധിത പ്രദേശങ്ങളിലെ, എല്ലാ ഫെഡറല്‍ ബോഡികളിലെയും ജീവനക്കാര്‍ ഇന്നും നാളെയും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് യുഎഇ കാബിനറ്റ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വെള്ളപ്പൊക്കവും വെള്ളക്കെട്ടും കാരണം ഖോര്‍ഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായി ഫുജേറ പോലീസ് അറിയിച്ചിരുന്നു. എമിറേറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് യുഎഇ സൈന്യം ഫുജൈറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റെും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: