Categories: Sports

72 രാജ്യങ്ങളില്‍ നിന്ന് കായിക താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് 215 താരങ്ങള്‍; ബര്‍മിങ്ഹാമില്‍ 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ്

72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.

Published by

ബര്‍മിങ്ഹാം: 22-ാമത്് കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം. ഇംഗ്‌ളണ്ടിലെ ബര്‍മിങ്ഹാമിലാണ് ഗെയിംസിന് തിരി തെളിയുന്നത്. ആദ്യ ദിനം ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരിക്കുക. ബിര്‍മിങ്ഹാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.  

72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം.  

ആഗസ്റ്റ് എട്ടിന് അവസാനിക്കുന്ന ഗെയിംസില്‍ മെഡല്‍ കൊയ്‌ത്ത് നടത്തി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 2018 ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന അവസാനത്തെ ഗെയിംസില്‍ ഇന്ത്യക്ക് ലഭിച്ചത് 66 മെഡലുകളായിരുന്നു. അന്ന് ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇത്തവണ 75-80 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജാവലിന്‍ ത്രോയിലെ സൂപ്പര്‍ താരം നീരജ് ചോപ്ര പരിക്കുകാരണം പിന്‍മാറിയതിനാല്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവായിരിക്കും ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാക ഏന്തുക. ബര്‍മിങ്ഹാമിലെ 15 സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 11 ദിവസം 280 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങള്‍ മത്സരിക്കും. 54 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. വനിതാ ട്വന്റി20 ക്രിക്കറ്റും, ജൂഡോയും, ബാസ്‌കറ്റ്‌ബോളുമാണ് ഇ്ക്കുറി ഗെയിംസിലെ പുതുമുഖങ്ങള്‍. അത്‌ലറ്റിക്‌സിന് പുറമെ ഗുസ്തി, ബോക്‌സിങ്, വെയിറ്റ് ലിഫ്റ്റിങ്, ടേബിള്‍ ടെന്നീസ് എന്നിവയും ഇന്ത്യ കരുത്ത് തെളിയിക്കാന്‍ കാത്തിരിക്കുന്ന ഇനങ്ങള്‍. കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ താരങ്ങളോട് ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷന്റെ മുന്നറിയിപ്പുണ്ട്. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by