തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വാട്സ്ആപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം അയച്ചത്. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ പേരില്‍ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വാട്സാപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: