തിരുവനന്തപുരം : കോട്ടണ്‍ ഹില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ സീനിയേഴ്സ് ഉപദ്രവിച്ചതിനെ റാഗിങ് എന്ന് പറയരുത്. കോട്ടണ്‍ ഹില്‍ സ്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത്. സംഭവത്തില്‍ ഡിഡിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റര്‍ക്ക് എതിരായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിലെ മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: