Categories: Kerala

മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും, കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെയാണ് കമ്മീഷനായി നിയോഗിച്ചത്. ആറ് മാസത്തിനുളളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Published by

തിരുവനന്തപുരം:കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെയും, എം.എല്‍.എ മാരുടെയും ശമ്പളം കൂട്ടുന്നതിനായി കമ്മീഷനെ ചുമതലപ്പെടുത്തി.മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെയാണ് കമ്മീഷനായി  നിയോഗിച്ചത്. ആറ് മാസത്തിനുളളിലാണ് റിപ്പോര്‍ട്ട്  ആവശ്യപ്പെട്ടത്.

നിലവില്‍ മന്ത്രിമാര്‍ക്ക് 90,000രൂപയും, എംഎല്‍എമാര്‍ക്ക് 70,000 രൂപയുമാണ് ശമ്പളം.ടിഎഡിഎ അടക്കമാണ് ഈ തുക.2018ലാണ് ആവസാനം മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചത്.ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ശമ്പളവര്‍ദ്ധന നടത്തിയത്.അന്ന് 55012 രൂപയായിരുന്ന മന്ത്രിമാരുടെ ശമ്പളം 90000രൂപയും, എംഎല്‍എമാരുടെത് 39500 രൂപയില്‍ നിന്ന് 70000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.അന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം വരെ ആക്കാമെന്നായിരുന്നു.എന്നാല്‍ 90000 ആയി നിജപ്പെടുത്തി.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സമ്പള വര്‍ദ്ധന വലിയ വിമര്‍ശനത്തിന് ഇടയാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക