ന്യൂദല്‍ഹി : രാജ്യസഭയില്‍ അച്ചടക്കം ലംഘനം നടത്തിയ ഒരു എംപിയെ സസ്പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സഭയില്‍ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ലമെന്ററി ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണ്.
ചൊവ്വാഴ്ച രാജ്യസഭാ സടപടികള്ക്കിടെ പേപ്പര്‍ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെന്‍ഷനെന്നാണ് വിശദീകരണം. വെള്ളിയാഴ്ച വരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുന്ന പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ച അഞ്ച് പ്രതിപക്ഷ പാര്‍ട്ടികളിലെ 19 എംപിമാരെയാണ് രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രമേയം അംഗീകരിച്ചാണ് 19 എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചതിന് മലയാളികളായ വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എ.എ. റഹീം എന്നിവരുള്‍പ്പടെ 19 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: