ടോക്കിയോ: ജപ്പാനിലെ തിരക്കേറിയ തെരുവിൽ വണ്ടിയിടിപ്പിച്ചും കത്തിക്കു കുത്തിയും ഏഴു പേരെ കൊലപ്പെടുത്തിയ യുവാവിനെ തൂക്കിലേറ്റി. ചൊവ്വാഴ്ച പുലർച്ചെ ടോക്യോയിലെ ജയിലിലാണ് തോമോഹിരോ (39) കാട്ടോയെ തൂക്കിലേറ്റിയത്. തോമോഹിരോ കാട്ടോ 2008ല്‍ ടോക്കിയോയിലെ അക്കിഹാബാരയില് നടത്തിയ കൂട്ടക്കൊല ജപ്പാനിലുടനീളം ഞെട്ടലുണ്ടാക്കിയിരുന്നു.
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി മൂന്നു പേരെയും തുടര്‍ന്നു കഠാര ഉപയോഗിച്ചു നാലു പേരെയും വധിക്കുകയായിരുന്നു. എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. സ്ഥലത്തുവച്ചുതന്നെ പിടിയിലായ തോമാഹിരോ കുറ്റം സമ്മതിച്ചു. സമ്പന്നകുടുംബത്തില്‍ ജനിച്ച ഇയാള്‍ ഇന്റര്‍നെറ്റില്‍ നേരിട്ട അവഗണനയും ഭീഷണിയുമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറഞ്ഞു.
ഒക്ടോബറിൽ അധികാരമേറ്റ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാറിനു കീഴിലുള്ള രണ്ടാമത്തെ വധശിക്ഷയാണിത്. ജപ്പാനിൽ ഇതുവരെ 107 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: