ഭോപ്പാല്‍: നബിനിന്ദ ആരോപിച്ച് വധഭീഷണി വന്നതിനുപിന്നാലെ കോളജ് വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെയ്സന് ജില്ലയിലെ ഒബൈദുള്ളഗഞ്ച് പട്ടണത്തിനടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് 21 കാരനായ നിഷാങ്ക് റാത്തോഡിനെ ശരീരം രണ്ടായി മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നബിനിന്ദ നടത്തിയതിന് മകന്റെ തല ശരീരത്തില്‍ നിന്ന് വേര്പെടുത്തുകയാകും ശിക്ഷയെന്ന സന്ദേശം നിഷാങ്കിന്റെ അച്ഛന് ഉമാശങ്കര്‍ റാത്തോഡിന് ലഭിച്ചത് ഞായറാഴ്ച വൈകിട്ടാണ്. അതിനുശേഷം ഉമാശങ്കര്‍ മകനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോളജ് ഹോസ്റ്റലില്‍ നിന്ന് നിഷാങ്കിനെ കാണാതാവുകയായിരുന്നു. ഭോപ്പാല്‍ ഓറിയന്റല്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിശാന്ത്.
ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതു മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഞായറാഴ്ച വൈകിട്ട് 5.09ന് പെട്രോള്‍ പമ്പില്‍ നിഷാങ്കിനെ കണ്ടിട്ടുണ്ട്. ട്രെയിന്‍ തട്ടിയാണ് മരണമുണ്ടായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെന്ന് ഐജി സൂരി പറഞ്ഞു.
അതേസമയം നിഷാങ്ക് ഊര്‍ജ്ജ്വസ്വലനായ യുവാവാണെന്നും അവന് ആത്മഹത്യ ചെയ്യില്ലെന്നും ഉമാശങ്കര്‍ പറഞ്ഞു. നിഷാങ്കിന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ സംശയാസ്പദമായ പോസ്റ്റുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മുതല്‍ നിഷാങ്കിന്റെ കുടുംബം തെരച്ചിലിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: