ന്യദല്‍ഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 202.5 കോടി ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 93.04 കോടി രണ്ടാം ഡോസും 7.57 കോടി മുന്‍കരുതല്‍ ഡോസുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,42,476 ഡോസുകളാണ് നല്‍കിയത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,47,512 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,159 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,32,46,829 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.47% ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ 14,830 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.53% ആണ്. ഇതുവരെ രാജ്യത്ത് നടത്തിയത് 87.31 കോടി പരിശോധനകളാണ്. ഇതില്‍ 4,26,102 പരിശോധനകളും കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: