തൃശ്ശൂര്‍: വര്‍ഷങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ സാധിക്കാതെ യുവാവ് അപകടത്തില്‍ മരിച്ചു.വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് ശരത്ത്(30) ആണ് ഇന്നലെ പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.മണിക്കൂറുകള്‍ക്ക് ശേഷം ശരത്തിന്റെ ഭാര്യ നമിത സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കി.ശരത്തിന്റെ മരണവിവരം എങ്ങനെ നമിതയെ അറിയിക്കും എന്ന ദുഖത്തിലാണ് ബന്ധുക്കള്‍.
ഞായറാഴ്ച്ച നമിതയെ പ്രസവത്തിനായി തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ശരത്തിന്റെ അച്ഛന് ബാലകൃഷ്ണനും, അമ്മ ഷീലയുമായിരുന്നു ഒപ്പം.പുലര്‍ച്ചെ ആശുപത്രിയില്‍ എത്താം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു ശരത്.രാത്രി കൂട്ടൂകാരന് ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു എന്ന് പറഞ്ഞ് വിളിച്ചു.കുന്നംകുളം ആഞ്ഞൂരില്‍ നിന്ന സുഹൃത്തിനെ സഹായിക്കാന്‍ മറ്റൊരു സുഹൃത്തിനൊപ്പം ശരത്ത് പുറപ്പെട്ടു.നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് ഏറ്റ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പട്ടിത്താനം ചൂല്‍പ്പുറത്ത് വീട്ടില്‍ അനുരാഗിന്(19) ഗുരുതരപരിക്കുകള്‍ ഉണ്ട്.കാട്ടാകാമ്പാല്‍ ചിറയ്ക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ശരത്ത്.വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് ഉണ്ടാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്ന ശരത്ത്.ശരത്തിന്റെ മരണവിവരം നമിത ഇത് വരെ അറിഞ്ഞിട്ടില്ല.ബി.ജെ.പിയുടെ സേവനപ്രവര്‍ത്തനങ്ങളിലും, താലൂക്ക് ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണത്തിലും സജീവമായിരുന്നു.സഹോദരി: ശരണ്യ. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച സംസ്ക്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: