ന്യൂദല്‍ഹി: രാജ്യത്ത് ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മ കുറഞ്ഞു വരുന്നതായി കേന്ദ്രം. 2018-19 ല്‍ അഞ്ചു ശതമാനമായിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ 2020-21 ല്‍ ഇത് 3.3 ശതമാനമായി കുറഞ്ഞുവെന്ന് തൊഴില്‍ വകുപ്പ് സഹമന്ത്രി രമേശ്വര്‍ തേലി ലോക്സഭയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞു.
ലഭ്യമായ വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020-21ല്‍ 3.3 ശതമാനമായി ഗ്രാമീണ മേഖലയില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെതൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ)യ്ക്ക് കീഴില്‍ 2022 ജൂലൈ എട്ടുവരെ 35.94 കോടി വായ്പകള്‍ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: